തിരുവനന്തപുരം: മാനന്തവാടിയില്‍ അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി അറസ്റ്റ് ചെയ്യപ്പെട്ട മൂന്നംഗസംഘത്തിലെ പെണ്‍കുട്ടി ശ്രുതിയുടെ അറസ്റ്റില്‍ അമ്ബരന്ന് നാട്ടുകാരും സുഹൃത്തുക്കളും. ശ്രുതി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് ആര്‍ക്കും തന്നെ വിശ്വസിക്കാനാകുന്നില്ല. ശ്രുതിയെ പാര്‍ട്ണറും സുഹൃത്തും ചേര്‍ന്ന് കുടുക്കിയതാണെന്നാണ് അവര്‍ വിശ്വസിക്കുന്നത്. വളരെക്കാലമായി ടെക്നോപാര്‍ക്കിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്ന ശ്രുതി അടുത്തകാലത്താണ് എറണാകുളം ഇന്‍ഫോപാര്‍ക്കിലേക്ക് സ്ഥലം മാറിയെത്തിയത്. ശ്രുതിയെ പറ്റി സഹപ്രവര്‍ത്തകര്‍ക്ക് നല്ല അഭിപ്രായം മാത്രമേ പറയാനുള്ളൂ. ശ്രുതി ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതായി അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും അറിവില്ല.

ശ്രുതിക്കൊപ്പം ലിവിങ് ടുഗതര്‍ നയിക്കുന്ന യദുകൃഷ്ണനും ഇടനിലക്കാരനായ നൗഷാദും ചേര്‍ന്ന് യുവതിയെ കുടുക്കിയതാകാമെന്നുള്ള നിഗമനത്തിലാണ് സഹപ്രവര്‍ത്തകര്‍രും അയല്‍ക്കാരും. യദുകൃഷ്ണനുമൊത്ത് യാത്ര പോകുന്നതായി ശ്രുതി അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. പെണ്‍കുട്ടി ഒപ്പമുണ്ടെങ്കില്‍ പോലീസ് പരിശോധനയില്‍ നിന്നും രക്ഷപ്പെടാമെന്ന കണക്കുകൂട്ടലോടെ മയക്കുമരുന്ന് വാങ്ങാനുള്ള യാത്രയില്‍ നുണ പറഞ്ഞ് ശ്രുതിയേയും ഒപ്പം കൂട്ടിയതാകാമെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന വാഹനപരിശോധനയിലാണ് കോഴിക്കോട് സ്വദേശിയായ മേരിക്കുന്ന് കുനിയിടത്ത് താഴം ഭാഗത്ത് നൗഷാദ് പിടി( (40) ചിറയിന്‍കീഴ് പണ്ടകശാല അമൃതം വീട്ടില്‍ യദുകൃഷ്ണന്‍ എം (25) എന്നിവര്‍ക്കൊപ്പം പൂന്തുറ പടിഞ്ഞാറ്റില്‍ വീട്ടില്‍ ശ്രുതി എസ് എന്‍ (25) അറസ്റ്റിലായത്. സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ കടത്തിക്കാണ്ടു വന്ന നൂറ് ഗ്രാം അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായാണ് ഇവര്‍ പിടിയിലായത്. പിടിച്ചെടുത്ത മയക്കുമരുന്ന് വിപണിയില്‍ പത്ത് ലക്ഷം രൂപ വരെ വിലമതിക്കുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക