കൊച്ചി: നിയമവിരുദ്ധമായി സര്‍ക്കാര്‍ ബോര്‍ഡ് വച്ച കാറുകളില്‍ സഞ്ചരിക്കുന്നത്തിനെതിരെ പ്രതിഷേധമായി കാറില്‍ ‘സിറ്റിസന്‍ ഓഫ് ഇന്ത്യ’ ബോര്‍ഡ് വെച്ചയാള്‍ക്ക് പിഴ ഈടാക്കി അധികൃതര്‍. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക വാഹനങ്ങളില്‍ എഴുതി വയ്ക്കാറുള്ള ഗവ. ഓഫ് ഇന്ത്യ, കേരള സ്റ്റേറ്റ് തുടങ്ങിയവയുടെ അതേ മാതൃകയിലായിരുന്നു വാഴക്കാല സ്വദേശി ടെറന്‍സ് പാപ്പാളിയുടെ കാറിലെ ബോര്‍ഡുകള്‍. എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ജി. അനന്തകൃഷ്ണനു വാട്സാപ്പില്‍ ഫോട്ടോ ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയാണ് ഉദ്യോഗസ്ഥര്‍ നടപടിയെടുത്തത്.

അതേസമയം, ചെയ്യുന്നത് ശരിയല്ലെന്ന് അറിയാമായിരുന്നുവെന്നും എന്നിട്ടും ചെയ്തത് ഒരു പ്രതിഷേധമായിട്ടാണെന്നും ടെറന്‍സ് പ്രതികരിച്ചു. ‘ഇവിടെ നിരവധിപ്പേരാണ് നിയമവിരുദ്ധമായി സര്‍ക്കാരിന്റെ ബോര്‍ഡ് വച്ച കാറുകളുമായി സഞ്ചരിക്കുന്നത്. ഇതിനെതിരെ ഒരു ഉദ്യോഗസ്ഥരും നടപടി എടുക്കാറില്ല. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു ഒരു ഉദ്ദേശം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ത്യക്കാരനാണ് എന്നത് ഞാന്‍ അഭിമാനമായി കാണുന്നു. അതുകൊണ്ടാണ് ദേശിയ പതാകയും ബോര്‍ഡും ഉപയോഗിച്ചത്’. ടെറന്‍സ് പറഞ്ഞു. ഇല്ലാത്ത എന്തെല്ലാം തസ്തികകളുടെ പേരില്‍ ബോര്‍‍ഡുവച്ച വാഹനങ്ങളാണ് പാഞ്ഞു നടക്കുന്നതെന്നും സാധാരണ ഇന്ത്യന്‍ പൗരന് ഒരു നിയമവും സ്വാധീനം ഉള്ളയാള്‍ക്ക് മറ്റൊരു നിയമവും എന്നത് പാടില്ലെന്നും ടെറന്‍സ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക