ഡല്‍ഹി: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാനും പിതാവ് ഷാരൂഖ് ഖാനും പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ചിലര്‍ ഷാരൂഖിനും മകനുമെതിരെ വേട്ടയാടല്‍ നടത്തുകയാണ്. ഷാരൂഖിനോട് കുറച്ച്‌ സഹാനുഭൂതി വേണം. സൂപ്പര്‍ സ്റ്റാറിനും മകനും സംഭവിച്ച ദൗര്‍ഭാഗ്യത്തില്‍ ജനം സന്തോഷിക്കുന്നതിനെ അദ്ദേഹം ട്വീറ്റിലൂടെ വിമര്‍ശിച്ചു.

ഇത്തരം ലഹരിമരുന്നുകള്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഇതുവരെ ഉപയോഗിക്കാനും ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗൂലിഷ് എപികരിക്കസി എന്ന വാക്കുപയോഗിച്ചാണ് തരൂര്‍ ഇരുവര്‍ക്കുമെതിരെയുള്ള വിമര്‍ശനത്തെ വിശേഷിപ്പിച്ചത്. ഒരു 23കാരന്റെ മുഖം നിരാശയോടെ താഴേണ്ടതല്ല-അദ്ദേഹം ട്വീറ്റ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശവശരീരം ഭക്ഷിക്കുന്ന ദുഷ്ടന്‍ എന്നാണ് ഗൗലിഷ് എന്ന വാക്കിന്റെ അര്‍ത്ഥം. എപികരിക്കസി എന്നാല്‍ മറ്റുള്ളവരുടെ വീഴ്ചയില്‍ സന്തോഷം കണ്ടെത്തുന്നവര്‍ എന്നും. കഴിഞ്ഞ ദിവസമാണ് മുംബൈയില്‍ ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടിക്കിടെ ആര്യന്‍ ഖാനുള്‍പ്പെടെ എട്ട് പേരെ എന്‍സിബി അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കിയ ഇവരെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക