തിരുവല്ല: ഗൃഹനാഥനെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉണ്ടപ്ലാവ് കക്കുറിഞ്ഞിയില്‍ വീട്ടില്‍ വിജയന്‍ (59) ആണ് മരിച്ചത്.വീടിന്റെ പിന്‍ വശത്തെ കുളിമുറിയുടെ മേല്‍ക്കൂരയിലെ പൈപില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.ഞായറാഴ്ച പുലര്‍ചെ ശിവഗിരി തീര്‍ത്ഥാടനത്തിന് പോയിരുന്ന ഭാര്യയും മകനും ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. പുളിക്കീഴ് പൊലീസ് നടത്തിയ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ച വിജയന്‍ ഉണ്ടപ്ലാവ് ജംഗ്ഷനില്‍ ഓടോറിക്ഷാ ഡ്രൈവറായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക