കൊച്ചി നഗരസഭയുടെ ജനകീയ ഹോട്ടല്‍ സമൃദ്ധി@കൊച്ചി ചലച്ചിത്രതാരം മഞ്ജുവാര്യര്‍ ഉദ്ഘാടനം ചെയ്തു.കുറഞ്ഞ നിരക്കില്‍ നഗരത്തില്‍ എല്ലാവര്‍ക്കും ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭ നടപ്പാക്കുന്ന ‘വിശപ്പുരഹിത കൊച്ചി’ പദ്ധതിയുടെ ഭാഗമായാണ് ജനകീയ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്.മിതമായ നിരക്കില്‍ നിലവാരമുള്ള ഭക്ഷണം നല്‍കാനാകുന്നത്‌ വലിയ കാര്യമാണെന്ന്‌ മഞ്‌ജു വാര്യര്‍ പറഞ്ഞു. ഇതാണ്‌ യഥാര്‍ഥ മാതൃകയെന്നും അത്‌ നടപ്പാക്കിയ കൊച്ചി കോര്‍പറേഷന്‌ എല്ലാ ആശംസയും നേരുന്നുവെന്നും മഞ്‌ജു പറഞ്ഞു.ചടങ്ങില്‍ മേയര്‍ എം അനില്‍കുമാര്‍ അധ്യക്ഷനായി.എറണാകുളം നോര്‍ത്ത്‌ പരമാര റോഡില്‍ ലിബ്ര ഹോട്ടല്‍ കെട്ടിടം നവീകരിച്ചാണ്‌ ജനകീയ ഹോട്ടല്‍ ഒരുക്കിയത്‌. കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ്‌ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്‌.10 രൂപയുടെ ഉച്ചഭക്ഷണത്തില്‍ ചോറിനൊപ്പം സാമ്ബാറും തോരനും അച്ചാറുമുണ്ടാകും. 20 രൂപയ്‌ക്ക്‌ നല്‍കുന്ന പ്രാതലില്‍ ഉപ്പുമാവും ഇഡ്ഡലിയുമാണ്‌ ഉണ്ടാകുക. മൂന്ന്‌ ഇഡ്ഡലിയും സാമ്ബാറും അല്ലെങ്കില്‍ ഉപ്പുമാവും ഒരു കറിയുമാണ്‌ നല്‍കുന്നത്‌. പാഴ്‌സല്‍ നല്‍കുന്നതിനാണ്‌ ഇപ്പോള്‍ ഊന്നല്‍.ഭാവിയില്‍ ഇരുന്നുകഴിക്കാനുള്ള സജ്ജീകരണം ഒരുങ്ങും. ഒരേസമയം 1500 പേര്‍ക്ക്‌ ഭക്ഷണം തയ്യാറാക്കാനുള്ള അടുക്കളസൗകര്യമുണ്ട്‌.ആദ്യ ദിനം ജനകീയ ഹോട്ടലില്‍ കഴിക്കാനെത്തിയ എല്ലാവരും ഒരേ അഭിപ്രായക്കാരാണ്‌. ഭക്ഷണത്തിന്റെ മേന്മയാണ്‌ എല്ലാവരും എടുത്തു പറഞ്ഞത്‌. ആദ്യ ദിനം നല്ല തിരക്കാണ്‌ അനുഭവപ്പെട്ടതെന്ന്‌ ജീവനക്കാരും പറഞ്ഞു. 1500പേര്‍ക്കാണ്‌ ഉച്ചഭക്ഷണം തയ്യാറാക്കിയത്‌. മഴുവനും വിറ്റുപോയി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക