കോട്ടയം കുലശേഖരമംഗലത്ത് യുവാവിനേയും യുവതിയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാത്രി വീട്ടിലുണ്ടായിരുന്ന ഇവരെ പിന്നീട് കാണാതായിരുന്നു.വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് വീടിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്ബിലെ മരത്തില്‍ ഇരുവരേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.വാഴേക്കാടാണ് സംഭവം. കുലശേഖരമംഗലം ഒറ്റാഞ്ഞിലിത്തറ കലാധരന്റെ മകന്‍ അമര്‍ജിത്ത്(23), സമീപവാസിയായ വടക്കേബ്ലായിത്തറ കൃഷ്ണകുമാറിന്റെ മകള്‍ കൃഷ്ണപ്രിയ(21) എന്നിവരാണ് മരിച്ചത്.ഇരുവരും തമ്മില്‍ പ്രണയമുണ്ടായിരുന്നോ എന്ന് അറിയില്ലെന്ന് ബന്ധുക്കള്‍ പൊലീസില്‍ മൊഴി നല്‍കി. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക