തിരുവനന്തപുരം: വസതിക്ക് മുന്നില്‍ രാപ്പകല്‍ തോക്കേന്തിയ രണ്ട് പൊലീസുകാര്‍, ഔദ്യോഗിക ഇന്നോവ കൂടാതെ കിന്‍ഫ്ര, പൊലീസ് വാഹനങ്ങള്‍, രണ്ട് വീട്ടുജോലിക്കാരെ ഓഫീസ് അസിസ്റ്റന്റുമാരാക്കി ശമ്ബളം സ‌ര്‍ക്കാരില്‍ നിന്ന്, കുടുംബാംഗങ്ങളുടെ ആവശ്യത്തിന് വാഹനമോടിക്കാന്‍ രണ്ട് ഡ്രൈവര്‍മാര്‍. മുഖ്യവിവരാവകാശ കമ്മിഷണര്‍ വിശ്വാസ് മേത്ത വിലസുന്നത് ഇങ്ങനെയൊക്കെയാണ്.

ചീഫ്സെക്രട്ടറിയായി വിരമിച്ച മേത്തയ്ക്ക് പുതിയപദവിയില്‍ 2.25 ലക്ഷം രൂപ ശമ്ബളം, പരിധിയില്ലാത്ത യാത്രാബത്ത, ഇന്നോവ കാര്‍, 11,400 രൂപ പ്രതിമാസ അലവന്‍സ്, സുപ്രീംകോടതി ജഡ്‌ജിയുടെ റാങ്ക് എന്നിവയ്ക്കെല്ലാം പുറമെയാണ് ഈ ധൂര്‍ത്ത്. വിരമിച്ചിട്ടും ഏറെക്കാലം രണ്ട് പുത്തന്‍ പൊലീസ് വാഹനങ്ങള്‍ മേത്തയുടെ കൈവശമുണ്ടായിരുന്നു. പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി ഉടക്കിയതോടെ തിരിച്ചുനല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കിന്‍ഫ്രയുടെ രണ്ട് വാടകവണ്ടികള്‍ വീട്ടില്‍ മീന്‍ വാങ്ങാനും ഭാര്യയ്ക്കും മക്കള്‍ക്കും യാത്രയ്ക്കുമായി അടുത്തിടെ വരെ ഉപയോഗിച്ചിരുന്നു. ലോഗ് ബുക്കില്ലാത്ത വണ്ടികളില്‍ പൊലീസിനെ മുന്‍ സീറ്റിലിരുത്തി എവിടെയും പോകാം. സായുധരായ രണ്ട് പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാര്‍. രണ്ട് വീട്ടുജോലിക്കാര്‍ ഇടയ്ക്കിടെ കമ്മിഷനിലെത്തി ഹാജര്‍ ബുക്കില്‍ ഒപ്പിടും. ഇവര്‍ക്ക് ദിവസക്കൂലി 600 രൂപ ഖജനാവില്‍ നിന്ന്. ഡ്രൈവര്‍മാരുടെ ശമ്ബളവും ഇങ്ങനെ തന്നെ.

നേരത്തേ പൊലീസിനായി വാങ്ങിയ ആഡംബര കാര്‍ ‘ജീപ്പ് ‘ ഡി.ജി.പിയായിരുന്ന ലോക്‌നാഥ് ബെഹ്റ, ചീഫ്സെക്രട്ടറിയായിരുന്ന മേത്തയുടെ ഉപയോഗത്തിന് നല്‍കിയത് വിവാദമായിരുന്നു. സിവില്‍ സര്‍വീസുകാര്‍ക്ക് വിരമിച്ചാലും പുതിയ ലാവണം പതിവായിട്ടുണ്ട്. പൊലീസ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്റയെ കൊച്ചി മെട്രോ എം.ഡിയാക്കിയതാണ് അവസാനത്തേത്. സര്‍വീസില്‍ വിവാദങ്ങളേറെയുണ്ടാക്കിയ ടോം ജോസിനെ ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക