പത്തനംതിട്ട: മിഥുനമാസ പൂജയോടനുബന്ധിച്ചുള്ള സുരക്ഷയ്ക്ക് ശബരിമലയിലുള്ള പൊലീസിനായി കൊണ്ടുവന്ന വാനിന് പിന്നില്‍ ചന്ദ്രക്കലയും നക്ഷത്രവുമുള്ള സ്റ്റിക്കര്‍ പതിച്ചിരുന്നത് വിവാദമായതോടെ നീക്കം ചെയ്തു. പൊലീസ് വാഹനത്തില്‍ നിയമാനുസൃത സ്റ്റിക്കറുകളല്ലാതെയുള്ള അലങ്കാരങ്ങളും ചിത്രങ്ങളും പതിക്കരുത്.

എന്നാല്‍ പൊലീസ് വാഹനത്തില്‍ മതചിഹ്നം പതിച്ചെന്ന സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചാരണമുണ്ടായി. ഇതേത്തുടര്‍ന്നാണ് സ്റ്റിക്കര്‍ ഇളക്കിയത്. ഇക്കഴിഞ്ഞ 18നാണ് കെ.എ.പി മണിയാര്‍ ക്യാമ്ബിലെ വാന്‍ പമ്ബയിലെത്തിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിനോദ് എന്ന പൊലീസുകാരനാണ് വാഹനത്തിന്റെ ചുമതല. മുന്നിലും പിന്നിലും നിയമപ്രകാരമുള്ള ചുവന്ന സ്റ്റിക്കറുകളൊട്ടിക്കാന്‍ വിനോദ് വടശേരിക്കരയിലെ ഗ്രാഫിക് ഡിസൈന്‍ കടയില്‍ വാഹനം എത്തിച്ചിരുന്നു. ഇതിനിടയിലാണ് ചന്ദ്രക്കലയും നക്ഷത്രവും അടങ്ങിയ സ്റ്റിക്കറുകള്‍ പതിച്ചത്. കടയുടമ സി.പി.എം പ്രവര്‍ത്തകനാണ്.

സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജു ആവശ്യപ്പെട്ടു. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക