കോട്ടയം: കോവിഡ് മഹാമാരിയെ തുടർന്ന് അടച്ചിട്ട വിദ്യാലയങ്ങൾ തുറക്കുന്നതിന് സർക്കാർ തീരുമാനിച്ചിരിക്കുന്നു. ഒന്നര വർഷത്തിനു മേലേ ആയി അടഞ്ഞു കിടക്കുന്ന വിദ്യാലയങ്ങൾ വിദ്യാർത്ഥികൾ എത്തുന്നതിനു മുമ്പ് തന്നെ ശുചിയാക്കേണ്ടത് അത്യാവശ്യമാണ്. ഈ സാഹചര്യത്തിലാണ് ജില്ലയിലെ തിരഞ്ഞെടുത്ത പൊതുവിദ്യാലയങ്ങൾ ശുചീകരിക്കുന്നതിന് എൻജിഒ യൂണിയൻ മുന്നിട്ടിറങ്ങുന്നത്.

നാട്ടകം ഗവ. കോളേജ് ശുചീകരണത്തോടെ ജില്ലാതല പരിപാടികൾക്ക് നാളെ തുടക്കം കുറിക്കും. സിഐടിയു ദേശീയ കൗൺസിലംഗം എ വി റസ്സൽ പകൽ 12 മണിക്ക് ഉദ്ഘാടനം നിർവഹിക്കും. എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ ആർ അനിൽകുമാർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായർ ആശംസകൾ അർപ്പിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക