പയ്യന്നൂര്‍ : സ്വര്‍ണവും പണവുമായി കാമുകനൊപ്പം കടന്ന വീട്ടമ്മ പിടിയില്‍.നാലു ലക്ഷവും ഒന്‍പതു പവനുമായി കാമുകനൊപ്പം ഒളിച്ചോടിയ ഭര്‍തൃമതിയാണ് കോഴിക്കോട് അറസ്റ്റിലായത്. കാണാതായ പയ്യന്നൂര്‍ കോറോത്ത 34 വയസുകാരിയായ ഭര്‍തൃമതിയെയും കാമുകനെയും പൊലിസ് അന്വേഷണത്തില്‍ കോഴിക്കോട് നിന്നും കണ്ടെത്തുകയായിരുന്നു.

മാട്ടൂല്‍ നോര്‍ത്തിലെ ഹാരിസിനൊപ്പമാണ് യുവതിയെ ചൊവ്വാഴ്ച്ച വൈകുന്നേരം കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ മാസം 26 മുതല്‍ യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പയ്യന്നൂര്‍ പൊലിസ് കേസെടുത്തിരുന്നു. പതിനൊന്ന് വയസുള്ള കുട്ടിയെ ഉപേക്ഷിച്ചാണ് യുവതി കടന്നു കളഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക