സ്വന്തം ലേഖകൻ

കോട്ടയം: കൊവിഡ് ബാധിച്ച് കൊവിഡ് രണ്ടാം തരംഗത്തിൽ മരിച്ച 54 പേരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ മാതൃകാപരമായി നേതൃത്വം നൽകി തിരുവഞ്ചൂർ രാധാക്യഷ്ണന്റെ എംഎൽഎയുടെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീം. കോവിഡ് ബാധിച്ച് മരണമടഞ്ഞ രണ്ടു പേരുടെ മൃതദേഹങ്ങൾ കൂടി ഈ ടീമിന്റെ നേത്യതത്തിൽ ഇന്ന് സംസ്‌കരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസം മരിച്ച വിജയപുരം ചാന്നാനിക്കാട് സ്വദേശികളുടെ മൃതദേഹമാണ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീമിന്റെ നേതൃത്വത്തിൽ സംസ്‌കരിച്ചത്. കോവിഡ് ബാധിച്ച് ഇവർ മരിച്ചതിനെ തുടർന്ന് ബന്ധുക്കൾ ക്വാറന്റീനിൽ പോയിരുന്നു. ഇതേ തുടർന്ന് ഇവർ എംഎൽഎയുടെ ഡിസാറ്റർ മാനേജ്‌മെന്റ് ടീമിനെ ബന്ധപ്പെടുകയായിരുന്നു.

തുടർന്ന് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മുട്ടമ്പലം സ്മശാനത്തിൽ സംസ്‌കരിച്ചു. ജല്ലാപഞ്ചായത്തംഗം പികെ വൈശാഖ് യൂത്ത്‌കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പളളി, യൂത്ത്‌കോൺഗ്രസ്സ് നേതാക്കളായ വിവേക് കുമ്മണ്ണൂർ, നിഥിൻ മാത്യൂ കുര്യൻ തുടങ്ങിയവർ നേത്യത്വം നൽകി. കോട്ടയം എംഎൽഎ ഡിസാറ്റർ മാനേജ്‌മെന്റിന്റെ നേത്യതത്തിൽ 54 മ്യതദേഹങ്ങളാണ് കോവിഡിന്റെ രണ്ടാം തരംഗത്തിൽ സംസ്‌കരിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക