തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വര്‍ഷത്തെ തിരുവോണം ബമ്ബര്‍ നറുക്കെടുപ്പ് ഇന്ന് നടക്കും. തിരുവനന്തപുരം ഗോര്‍ഖീഭവനില്‍ ഉച്ചയ്ക്ക് രണ്ടിന് മന്ത്രി കെ.എന്‍.

ബാലഗോപാല്‍ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനാകും. ചടങ്ങില്‍ പൂജാ ബമ്ബര്‍ ഭാഗ്യക്കുറിയുടെ പ്രകാശനം ധനകാര്യ മന്ത്രി ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍ ജയപ്രകാശിന് നല്‍കി നിര്‍വഹിക്കും. 12 കോടി രൂപയാണ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ടാം സമ്മാനമായി ആറ് പേര്‍ക്ക് ഓരോ കോടി രൂപ വീതവും മൂന്നാം സമ്മാനം 12 പേര്‍ക്ക് 10 ലക്ഷം രൂപ വീതവുമാണ്. അഞ്ച് ലക്ഷം വീതം 12 പേര്‍ക്ക്, ഒരു ലക്ഷം വീതം 108 പേര്‍ക്ക്, 5000, 3000, 2000, 1000 രൂപയുടെ നിരവധി സമ്മാനങ്ങള്‍ ഉള്‍പ്പെടെ 54,07,00,000 രൂപ സമ്മാനമായും 6,48,84,000 രൂപ ഏജന്റ് പ്രൈസായും വിതരണം ചെയ്യും. മുന്‍ വര്‍ഷം തിരുവോണം ബമ്ബര്‍ 44 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ച്‌ 103 കോടി രൂപ മൊത്തം വരുമാനം നേടുകയും ചെയ്തു. ഇതില്‍ 23 കോടി രൂപ ലാഭമായും ലഭിച്ചു. കൊവിഡ് പ്രതിസന്ധി സാഹചര്യത്തിലും അച്ചടിച്ച മുഴുവന്‍ ടിക്കറ്റുകളും വകുപ്പിന് വിറ്റഴിക്കാന്‍ സാധിച്ചു. ഈ വര്‍ഷം 54 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ച വകയില്‍ 126,56,52,000 രൂപയുടെ വരുമാനം ലഭിച്ചു. ഇതില്‍ മൊത്തം 30,54,98,504 രൂപ ലാഭമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക