ആലപ്പുഴ: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ജനങ്ങള്‍ക്ക് ആശുപത്രികളുടെ സേവനം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ സര്‍ക്കാര്‍ എര്‍പ്പെടുത്തിയ ടെലി മെഡിസിന്‍ പദ്ധതിയായ ഇ-സഞ്ജീവനി പോര്‍ട്ടലില്‍ കയറി ഡോക്ടര്‍മാരെ നഗ്നത പ്രദര്‍ശിപ്പിക്കുന്നതോടൊപ്പം അശ്ലീല സംസാരങ്ങള്‍ നടത്തുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്തു വന്ന വില്ലന്‍ അറസ്റ്റില്‍. തൃശ്ശൂര്‍ ജില്ലയില്‍ മണലൂര്‍ പഞ്ചായത്ത് വാര്‍ഡ് 8-ല്‍ കെ എസ് ഇ ബി സബ് സ്റ്റേഷന് സമീപം കരിപ്പയില്‍ വീട്ടില്‍ സഞ്ജയ് കെ ആര്‍ (25) ആണ് അറസ്റ്റിലായത്. രോഗിയാണന്ന വ്യാജേന ഇ-സഞ്ജീവനി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഓണ്‍ലൈനിലൂടെ അഭിമുഖത്തിനെത്തുന്ന ഡോക്ടറെ തന്റെ നഗ്നത പ്രദര്‍ശിപ്പിച്ചുകൊണ്ട് അശ്ലീല സംഭാഷണം മാത്രം നടത്തിവന്ന ഇയാള്‍ വനിതാ ഡോക്ടര്‍മാര്‍ക്ക് സ്ഥിരം ശല്യമായതിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ നിന്നും പരാതി ഉയര്‍ന്നിരുന്നു.

ആലപ്പുഴ ജില്ലയിലെ വനിതാ ഡോക്ടറില്‍ നിന്നും പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നു ദിവസങ്ങളിലായി വിവിധ തലങ്ങളിലൂടെ ഇ-സഞ്ജീവനി പോര്‍ട്ടല്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ ഉറവിടം മനസ്സിലാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍നെറ്റ് സേവനദാതാക്കളില്‍ നിന്നും ലഭ്യമാക്കിയ വിവരങ്ങളില്‍ പ്രതിയെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് പ്രതിയെ തൃശ്ശൂര്‍ ജില്ലയില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.ഇയാളില്‍ നിന്നും മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് എന്നിവ കണ്ടെടുത്തു. പ്രതിയെ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക