തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്നു മുതല്‍ രാത്രി കര്‍ഫ്യൂ നിലവില്‍ വരും.

രാത്രി 10 മണിമുതല്‍ രാവിലെ ആറ് മണി വരെയാണ് കര്‍ഫ്യൂ. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് രാത്രിയാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അവശ്യസര്‍വീസുകള്‍ ഒഴികെയുള്ളവയ്ക്ക് നിയന്ത്രണമുണ്ടാകും. അനാവശ്യ യാത്രകള്‍ അനുവദിക്കില്ല. കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കും. കര്‍ഫ്യൂ ശക്തമാക്കാന്‍ കര്‍ശന പരിശോധനകള്‍ക്ക് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കെ എസ് ആര്‍ ടി സി ബസുകള്‍ ഓടും. പൊതുഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. ജനസംഖ്യാനുപാതിക പ്രതിവാര രോഗനിരക്ക് ഏഴില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ തിങ്കളാഴ്ച മുതല്‍ കര്‍ശന ലോക്ഡൗണും ഏര്‍പ്പെടുത്തും.

നൈറ്റ് കര്‍ഫ്യൂവില്‍ ഇളവ് ഇപ്രകാരമാണ്

അവശ്യസര്‍വീസുകള്‍, രോഗികളുമായി ആശുപത്രിയില്‍ പോകാന്‍, രോഗികളുടെ കൂട്ടിരിപ്പുകാരുടെ യാത്രയ്ക്ക്.

അവശ്യസേവന വിഭാഗത്തിലുള്ളവര്‍ക്ക്

ചരക്ക് വാഹനങ്ങള്‍ക്ക്.

അടുത്തബന്ധുക്കളുടെ മരണവുമായി ബന്ധപ്പെട്ട യാത്രകള്‍ക്ക്

രാത്രി 10-നുമുമ്ബ് ദിര്‍ഘദൂര യാത്ര ആരംഭിച്ചവര്‍ക്ക്

വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് യാത്രാ ടിക്കറ്റ് കാണിച്ച്‌ യാത്രചെയ്യാം.

മറ്റെല്ലാ യാത്രകള്‍ക്കും അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍നിന്നുള്ള അനുമതി ആവശ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക