കേരളത്തിലെ ഡിസിസി അധ്യക്ഷൻ മാരുടെ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. ഏറെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് പട്ടിക പ്രഖ്യാപനം പൂർത്തിയാക്കിയത്. കോട്ടയത്ത് നാടകം സുരേഷാണ് ഡിസിസി അധ്യക്ഷനായി നിയമിതനായിരിക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്. വിവിധ ജില്ലകളിലെ ഡിസിസി അധ്യക്ഷൻ മാരുടെ പട്ടിക വായിക്കാം.

തിരുവനന്തപുരത്ത് പാലോട് രവിയും, ആലപ്പുഴയില്‍ ബാബു പ്രസാദും ആണ് അധ്യക്ഷന്‍മാർ. മൂന്നിടങ്ങളില്‍ മുമ്ബ് ഉയര്‍ന്നുകേട്ട പേരുകളില്‍ നിന്ന് വ്യത്യസ്തമാണ് തെരഞ്ഞെടുക്കപ്പെട്ടവര്‍. പട്ടികയിലെ അവസാന ഘട്ടത്തിലെ മാറ്റം ഗ്രൂപ്പ് നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നാണ് വിവരം.രമേശ് ചെന്നിത്തലയുടെ സമ്മര്‍ദ്ദം മൂലമാണ് ബാബു പ്രസാദ് പട്ടികയിലിടം നേടിയതെന്നാണ് വിവരം. എ പി ശ്രീകുമാറിനെ ആലപ്പുഴ ഡിസിസി അധ്യക്ഷനാക്കുമെന്നായിരുന്നു സൂചന. എന്നാല്‍, സമ്മര്‍ദ്ദത്തിനൊടുവില്‍ ബാബു പ്രസാദ് ആ സ്ഥാനത്തേക്കെത്തുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോട്ടയത്ത് ഫില്‍സണ്‍ മാത്യൂസിന് സാധ്യത എന്ന സൂചനകള്‍ ശക്തമായിരുന്നു. യാക്കോബായ സമുദായം​ഗമായ ഫില്‍സണെ ചില താല്പര്യങ്ങളുടെ പേരില്‍ എ ​ഗ്രൂപ്പ് നിയോ​ഗിക്കുന്നു എന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാല്‍, സം​ഘടനാരം​ഗത്ത് ഫില്‍സണ്‍ മാത്യൂസിനെക്കാള്‍ സ്വാധീനം നാട്ടകം സുരേഷിനാണ് എന്ന പര​ഗിണന വച്ചാണ് നാട്ടകം സുരേഷിനെ കോട്ടയത്ത് അധ്യക്ഷനാക്കിയിരിക്കുന്നത്. ഫില്‍സണ്‍ മാത്യൂസിനെ പരി​ഗണിക്കുന്നതിനെ ചൊല്ലി ഗ്രൂപ്പിന് ഉള്ളില്‍ തന്നെ വ്യാപക എതിര്‍പ്പു വന്നതോടെയാണ് ഉമ്മന്‍ ചാണ്ടിയുടെ ഇടപെടല്‍ ഉണ്ടായതും നാട്ടകം സുരേഷിന് തന്നെ നറുക്കുവീണതും.

ഇടുക്കിയില്‍ നേരത്തെ ഉയര്‍ന്നുകേട്ട പേര് അഡ്വ അശോകന്റേതായിരുന്നു. എന്നാല്‍, പട്ടികയില്‍ പുറത്തു വന്നിരിക്കുന്നത് സി പി മാത്യുവിന്റെ പേരാണ്.പാലക്കാട് എ തങ്കപ്പന്‍, മലപ്പുറം വി എസ് ജോയ്, കൊല്ലം പി രാജേന്ദ്രപ്രസാദ്, പത്തനംതിട്ട സതീഷ് കൊച്ചുപറമ്ബില്‍, എറണാകുളം മുഹമ്മദ് സിയാസ്, തൃശ്ശൂര്‍ ജോസ് വെള്ളൂര്‍, കോഴിക്കോട് അഡ്വ കെ പ്രവീണ്‍‌ കുമാര്‍, വയനാട് എന്‍ ഡി അപ്പച്ചന്‍ എന്നിവരാണ് മറ്റ് ഡിസിസി പ്രസിഡന്റുമാര്‍.സാമുദായിക പ്രാതിനിധ്യം നോക്കി ചില മാറ്റങ്ങള്‍ വരുത്തിയെന്നാണ് എഐസിസി പറയുന്നത്. ഇത് ഗ്രൂപ്പ് അടിസ്ഥാനത്തിലെ വീതം വയ്ക്കല്‍ അല്ല. രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും സ്വന്തം ജില്ലകളില്‍ അവരുടെ നിലപാട് പരിഗണിച്ചു എന്നും എഐസിസി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക