മൈസൂരു: മൈസൂരു കൂട്ടമാനഭംഗക്കേസില്‍ അന്വേഷണം മലയാളി വിദ്യാര്‍ത്ഥികളിലേക്ക്. മൂന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി. സംഭവത്തിന് ശേഷം വിദ്യാര്‍ത്ഥികളെ കാണാതായിരുന്നു. ഇതിനാലാണ് ഇവരിലേക്ക് അന്വേഷണം നീണ്ടത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ആ സമയത്ത് അവിടെയുണ്ടായിരുന്ന 20 ഓളം സിം കാര്‍ഡുകള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം നടത്തി. അതില്‍ നിന്ന് നാല് നമ്ബറുകള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിയപ്പോള്‍ ആ നമ്ബരുകള്‍ പിറ്റേദിവസം ആക്ടീവ് അല്ലെന്ന് പൊലീസ് കണ്ടെത്തി.

മൈസൂര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെതായിരുന്നു നാല് സിം കാര്‍ഡുകള്‍. ഇതില്‍ മൂന്ന് പേര്‍ മലയാളികളും ഒരാള്‍ തമിഴ്‌നാട്ടുകാരുനുമാണ്. അന്വേഷണം ഇവരിലേക്ക് എത്തിയപ്പോള്‍ പിറ്റേദിവസം ഈ കുട്ടികള്‍ സര്‍വകലാശാല പരീക്ഷയ്ക്ക് ഹാജരായില്ലെന്ന് മനസിലാക്കി. ഹോസ്റ്റലില്‍ അന്വേഷണം നടത്തിയപ്പോള്‍ അവര്‍ അപ്പോഴെക്കും അവിടം വിട്ടിരുന്നതായി കണ്ടെത്തി. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൈസൂരു പൊലീസിന്റ പ്രത്യേക സംഘം കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും തിരിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ച്‌ വിവരങ്ങള്‍ ലഭിച്ചതായും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പറയാനാവില്ലെന്നും ഐജി പറഞ്ഞു. പ്രതികളുടെ അറസ്റ്റ് ഉടനെയുണ്ടായേക്കുമെന്നും സൂചനകളുണ്ട്‌ദിവസങ്ങള്‍ക്ക് മുന്‍പാണ് യു.പി സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കൂട്ടമാനഭംഗത്തിനിരയായത്. സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച ശേഷം പെണ്‍കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയി ക്രുരമായി പീഡിപ്പിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക