കൊണ്ടോട്ടി: കൊളത്തൂരില്‍ കരിപ്പൂര്‍ വിമാനത്താവളം റോഡിനുസമീപം തോട്ടത്തില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചാലക്കുടി എലഞിപ്ര കളിക്കല്‍ മൂത്തേടന്‍ വീട്ടില്‍ എം.എ. ജോഷി (41)യാണ് തൂങ്ങിമരിച്ചത്. സാമ്ബത്തിക പ്രയാസത്താലുള്ള മാനസികപ്രശ്നങ്ങളാണ് മരണത്തിനു കാരണമെന്നാണു മനസ്സിലായതെന്നു കരിപ്പൂര്‍ പൊലീസ് പറഞ്ഞു.

സാമ്ബത്തികപ്രതിസന്ധിയെത്തുടര്‍ന്നു ജോഷി മാസങ്ങള്‍ക്കുമുന്‍പു വിദേശത്തേക്കുപോയി. എന്നാല്‍ കാര്യമായ ജോലി ലഭിക്കാതെ തിരിച്ചുവന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ നാലിനു കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങി. തുടര്‍ന്നു വിമാനത്താവള പരിസരത്തു മുറിയെടുത്തു ജോലി അന്വേഷിച്ചെങ്കിലും ഒന്നും ശരിയായില്ല. ഇതാകാം ജീവനൊടുക്കാന്‍ കാരണമെന്നാണ് പൊലീസ് പറയുന്നത്.

ചൊവ്വാഴ്ചയാണ് കൊളത്തൂര്‍ പുഷ്‌ക് ഹോട്ടലിനു എതിര്‍വശം തോട്ടിന്‍കരയിലുള്ള പ്ലാവില്‍, തൂങ്ങിമരിച്ച നിലയില്‍ യുവാവിനെ കണ്ടെത്തിയത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി നാട്ടിലേക്കു കൊണ്ടുപോയി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക