ഇടുക്കിയിലെ കുമളി ടൗണില്‍ സ്വകാര്യ ലോഡ്ജില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. കുമളി അട്ടപ്പള്ളം കുമ്ബന്താനം വീട്ടില്‍ ധനീഷ്, പുറ്റടി രഞ്ജിതി ഭവനില്‍ അഭിരാമി എന്നിവരാണ് മരിച്ചത്.

വിഷം കഴിച്ച്‌ അത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞദിവസം ഉച്ചയോടെ താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് ധനീഷ് ബന്ധുക്കളിലൊരാളെ ഫോണില്‍ വിളിച്ച്‌ അറിയിച്ചു. തുടര്‍ന്ന് ഇവരും പൊലീസും പല ഭാഗത്തായി തെരച്ചില്‍ ആരംഭിച്ചിരുന്നു. തെരച്ചിലിന്‍റെ ഭാഗമായി ലോഡജുകളില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും. ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരുന്നതായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക