യുഎസ് സേനയുടെ പിന്മാറ്റത്തോടെ അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്ത് കൊണ്ടിരിക്കുന്ന താലിബാന്റെ കടുത്ത നിയന്ത്രണങ്ങളില്‍ ജനങ്ങള്‍ക്ക് നെഞ്ചിടിപ്പേറുകയാണ് . താലിബാന്‍ അധികാരം പിടിച്ചെടുത്ത പ്രദേശങ്ങളില്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട് . ഇറുകിയ വസ്ത്രം ധരിച്ചതിനും ഒരു പുരുഷന്റെ അകമ്ബടിയില്ലാതെ പുറത്തിറങ്ങിയതിനും ഒരു സ്ത്രീയെ താലിബാന്‍ വെടിവച്ചു കൊന്നതായി അഫ്‌ഗാന്‍ മാധ്യമo റിപ്പോര്‍ട്ട് ചെയ്‌തു .

തീവ്രവാദ സംഘടനയുടെ നിയന്ത്രണത്തിലുള്ള സമര്‍ ഖണ്ഡിയന്‍ ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. 21 വയസ്സുള്ള നസാനിന്‍ എന്ന യുവതിയെയാണ് ഓഗസ്റ്റ് നാലിന് താലിബാന്‍ വെടിവച്ചു കൊലപ്പെടുത്തിയതെന്ന് പൊലീസ് വക്താവ് ആദില്‍ ഷാ ആദില്‍ റേഡിയോ ആസാദിയോട് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

താലിബാന്‍ കീഴടക്കിയ പ്രദേശങ്ങളില്‍ സ്ത്രീകളെ ഒറ്റയ്ക്ക് വീടുവിട്ടുപോകുന്നത് വിലക്കിയിരുന്നു. സ്ത്രീകള്‍ ബുര്‍ഖ ധരിക്കുകയും, ഒരു പുരുഷ ബന്ധുവിനോപ്പം മാത്രം പുറത്ത് പോവുകയും ചെയ്യണമെന്നുമാണ് താലിബാന്‍ അധികൃതരുടെ ഉത്തരവ് . വീട്ടില്‍ നിന്നിറങ്ങി ബാല്‍ഖിന്റെ തലസ്ഥാനമായ മസാര്‍-ഇ ഷെരീഫിലേക്ക് പോകാന്‍ ആ സ്ത്രീ കാറില്‍ കയറുമ്ബോഴായിരുന്നു ആക്രമിക്കപ്പെട്ടതെന്നും ഈ സമയത്ത് സ്ത്രീ മുഖവും ശരീരവും മൂടുന്ന ഒരു ബുര്‍ഖ ധരിച്ചിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി .

എന്നാല്‍ സംഭവത്തില്‍ ആരോപണം നിഷേധിച്ച താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ് ആക്രമണത്തെക്കുറിച്ച്‌ സംഘം അന്വേഷിക്കുകയാണെന്ന് പറഞ്ഞു. 1996-2001 ഭരണകാലത്ത്, താലിബാന്‍ പെണ്‍കുട്ടികള്‍ക്ക് സ്കൂളില്‍ പോകാനുo സ്ത്രീകള്‍ക്ക് വീടിന് പുറത്ത് ജോലി ചെയ്യാനും അവകാശം നിഷേധിച്ചിരുന്നു .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക