ന്യൂഡല്‍ഹി: പെഗസസ് ചാര സോഫ്റ്റ് വെയറിലൂടെ രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും അടക്കം നൂറുകണക്കിന് ഫോണുകള്‍ ചോര്‍ത്തിയതില്‍ അന്വേഷണം ആവശ്യപ്പെടുന്ന ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മാധ്യമപ്രവര്‍ത്തകരായ എന്‍. റാം, ശശികുമാര്‍, ജോണ്‍ ബ്രിട്ടാസ്, എഡിറ്റേഴ്‌സ് ഗില്‍ഡ്, ഫോണ്‍ ചോര്‍ത്തപ്പെട്ട അഞ്ച് മാധ്യമപ്രവര്‍ത്തകര്‍, സുപ്രീംകോടതി അഭിഭാഷകന്‍ തുടങ്ങിയവരുടെ ഹരജികളാണ് ഇന്ന് പരിഗണിക്കുക.

ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുക. എല്ലാ ഹരജികളും ഒന്നിച്ചാകും പരിഗണിക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് 500 പ്രമുഖര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു.

വിഷയത്തില്‍ തുടര്‍ച്ചയായി പാര്‍ലമെന്റ് സ്തംഭിച്ചിരുന്നു.

സുപ്രീംകോടതി മുന്‍ ജഡ്ജി അരുണ്‍ മിശ്ര ഉപയോഗിച്ച ഫോണ്‍ നമ്ബര്‍ ഉള്‍പ്പെടെ പട്ടികയിലുണ്ടെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സുപ്രീംകോടതി രജിസ്ട്രിയിലെ ഉദ്യോഗസ്ഥരുടെ നമ്ബറും പ്രധാനപ്പെട്ട കക്ഷികളുടെ അഭിഭാഷകരുടെ നമ്ബറും ചാരപ്പണി നടന്നവരുടെ പട്ടികയിലുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക