ടോക്യോ: ഒളിമ്പിക്സ് ഹോക്കി വെങ്കലപ്പോരാട്ടത്തില്‍ ജര്‍മനിയെ പരാജയപ്പെടുത്തി ഇന്ത്യയുടെ ചുണക്കുട്ടികള്‍ വീരഗാഥ തീര്‍ത്തു. 5-4 ആണ് സ്കോര്‍. ഒന്നിനെതിരെ മൂന്ന് ​ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രന്‍ജിത് സിം​ഗ്, ഹാര്‍ദിക് സിം​ഗ്, ഹര്‍മന്‍പ്രീത് എന്നിവരാണ് ​ഗോളുകള്‍ നേടിയത്. 1980 മോസ്‌ക്കോ ഒളിമ്ബിക്‌സില്‍ സ്വര്‍ണം നേടിയശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്ബിക്‌സില്‍ ഒരു മെഡല്‍ നേടുന്നത്. ഒളിമ്ബിക്‌സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാം വെങ്കലമാണിത്.

കളി തുടങ്ങുമ്ബോള്‍ ജര്‍മനി ഒരു ​ഗോളിന് മുന്നിലായിരുന്നു. തിമൂര്‍ ഒറൂസാണ് ജര്‍മനിക്ക് വേണ്ടി ​ഗോള്‍ നേടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സെമിയില്‍ നന്നായി പൊരുതിയ ടീമിന് ജര്‍മനിയെ കീഴടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

സെമിയില്‍ ഓസ്‌ട്രേലിയയോട് 3-1 ന് കീഴടങ്ങിയാണ് ജര്‍മനിയുടെ വരവ്. 2008-ലും 2012-ലും ഒളിമ്ബിക്‌സ് സ്വര്‍ണം നേടിയ ജര്‍മനി 2016-ല്‍ റിയോയില്‍ വെങ്കലം നേടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക