ആധാർ മസ്റ്ററിംഗ് കണക്കിലെടുത്ത് സംസ്ഥാനത്ത് 3 ദിവസം റേഷൻ വിതരണം ഉണ്ടാകില്ല. നാളെ മുതല്‍ ഞായർ വരെയാണ് വിതരണം ഇല്ലാത്തത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് റേഷൻ വിതരണം നിർത്തിവെച്ചത്. ഈ ദിവസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് റേഷൻ കടകളില്‍ എത്തി ആധാർ അപ്ഡേഷൻ നടത്താം.

ഉപാഫോക്താക്കള്‍ക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ കേന്ദ്രങ്ങളില്‍ ആധാർ അപ്ഡേഷൻ നടത്താം.രാവിലെ 8 മണി മുതല്‍ വൈകിട്ട് 7 മണി വരെ ഇടവേളകളില്ലാതെ റേഷൻ കടകള്‍ പ്രവർത്തിക്കണമെന്ന് നിർദേശം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ സിവില്‍ സപ്ലൈസ് ഉത്തരവിനെതിരെ റേഷൻ വ്യാപാരികള്‍ രംഗത്തെത്തി. വൈകിട്ട് 7 വരെ ഇടവേളകളില്ലതെ പ്രവർത്തിക്കാൻ അടിമകളല്ലെന്ന് വ്യാപാരികള്‍ വ്യക്തമാക്കി. കനത്ത ചൂട് കണക്കിലെടുത്ത് സമയം പുനഃക്രമീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക