തൃശൂർ സിറ്റിങ് എം.പി ടി.എൻ. പ്രതാപനെ കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിയമിച്ചു. തൃശൂർ ലോക്സഭ സീറ്റില്‍ കെ. മുരളീധരനെ സ്ഥാനാർഥിയാക്കുകയും പ്രതാപന് പിന്മാറേണ്ടി വരുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം.

എന്നാൽ പ്രതാപന സംബന്ധിച്ച് ഇത് ജാക്ക്പോട്ട് ആണ്. തൃശ്ശൂരിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ അദ്ദേഹത്തിന്റെ തോൽവി ഏകദേശം ഉറപ്പായിരുന്നു. സിറ്റിംഗ് എംപി എന്ന നിലയിൽ വീണ്ടും മത്സരിക്കേണ്ടി വരുമെന്ന് ഏകദേശം ഉറപ്പിച്ച സാഹചര്യത്തിലാണ് പത്മജാ വേണുഗോപാൽ ബിജെപിയിൽ ചേർന്നത്. ഇതോടെ കെ മുരളീധരനെ തൃശ്ശൂരിൽ എത്തിച്ചപ്പോൾ ഉറപ്പായ തോൽവിയിൽ നിന്നാണ് പ്രതാപൻ ഒഴിവായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹസന് ചുമതല ബുധനാഴ്ച മുതൽ: കെ.പി.സി.സി പ്രസിഡന്‍റിന്‍റെ താല്‍ക്കാലിക ചുമതല ബുധനാഴ്ച യു.ഡി.എഫ് കണ്‍വീനർ എം.എം. ഹസന് കൈമാറും. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന സാഹചര്യത്തിലാണ് ചുമതല മാറ്റം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക