ഇന്ത്യയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരു ഉത്സവമാണ്. അതില്‍ ജനാധിപത്യപരമായ പോരാട്ടം എന്നതിലുപരി കൗതുകകരമായ പല കാഴ്ചകളും കാണാന്‍ കഴിയും. അത്തരത്തിലൊന്നാണ് പശ്ചിമ ബംഗാളിലെ ബിഷ്ണുപുര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നടക്കാന്‍ പോകുന്നത്. ഇവിടെ പരസ്പരം ഏറ്റുമുട്ടുന്നത് ബന്ധം വേര്‍പ്പെടുത്തിയ ഭാര്യയും ഭര്‍ത്താവുമാണ്.തൃണമൂല്‍ കോണ്‍ഗ്രസ് അവരുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് മുന്‍ ഭാര്യയും മുന്‍ ഭര്‍ത്താവും തമ്മിലുള്ള പോരാട്ടത്തിന് കളമൊരുങ്ങിയത്.

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സുജാത മണ്ഡല്‍ നേരിടുന്നത് തന്റെ മുന്‍ ഭര്‍ത്താവും ബിജെപി സ്ഥാനാര്‍ത്ഥിയുമായ സൗമിത്ര ഖാനെയാണ്. പശ്ചിമ ബംഗാളില്‍ 2021ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിലാണ് ഇരുവരും വേര്‍പിരിഞ്ഞത്. ഭാര്യ സൗമിത്ര തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതോടെയാണ് ഖാന്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത് അദ്ദേഹം പരസ്യമായി തന്നെ സമ്മതിക്കുകയും ചെയ്തിരുന്നു.സൗമിത്ര ഖാന്‍ ബിഷ്ണുപുരില്‍ നിന്നുള്ള തൃണമൂല്‍ നേതാവായിരുന്നു. എന്നാല്‍ 2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്ബാണ് അദ്ദേഹം പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ആ ഘട്ടത്തില്‍ സൗമിത്ര ഭര്‍ത്താവിനായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയും ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക