കോ​ഴി​ക്കോ​ട്: മൂ​ന്നു പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ ശേഷം നാടുവിട്ട ബംഗാള്‍ സ്വദേശി കോഴിക്കോട് നിന്നും പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പിടിയിലായ പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി ര​വി​കു​ള്‍ സ​ര്‍​ദാ​ര്‍ കൊ​ടും​കു​റ്റ​വാ​ളി​യെ​ന്ന് പോ​ലീ​സ് പറഞ്ഞു. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ കൗ​ണ്‍​സി​ല​റെ​ കൊലപ്പെടുത്തുകയും ഇത് കണ്ട ര​ണ്ട് ദൃ​ക്‌​സാ​ക്ഷി​ക​ളെയും വ​ധി​ച്ച ശേ​ഷ​മാ​ണ് ഇ​യാ​ള്‍ കേ​ര​ള​ത്തി​ലെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ മാ​സം ആ​റി​നാ​ണ് പ​ശ്ചി​മ ബം​ഗാ​ളി​ലെ പ​ര്‍​ഗാ​നാ​സി​ല്‍​വ​ച്ച്‌ കൗ​ണ്‍​സി​ല​റെ ഇ​യാ​ള്‍ വെ​ടി​വ​ച്ചു വീ​ഴ്ത്തി​യ​ശേ​ഷം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. അ​ബ​ദ്ധ​വ​ശാ​ല്‍ കൊ​ല​പാ​ത​കം കാ​ണാ​നി​ട​യാ​യ ര​ണ്ട് പേ​രെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷ​മാ​ണ് ഇ​യാ​ള്‍ കേ​ര​ള​ത്തി​ലേ​യ്ക്ക് കടന്ന​ത്. കോ​ഴി​ക്കോ​ട് മീ​ന്‍​ച​ന്ത​യ്ക്ക് സ​മീ​പം അ​ന്യ ​സംസ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​സ​സ്ഥ​ല​ത്ത് ഇ​യാ​ള്‍ അ​ഭ​യം പ്രാ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ഒ​ളി​വി​ല്‍ ക​ഴി​യാ​ന്‍ സ​ഹാ​യി​ച്ച മൂ​ന്നു പേ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും ഇ​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടി​ല്ല. പന്ന്യ​ങ്ക​ര പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​ശ്ചി​മ ബംഗാള്‍ പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക