ജാംനഗറില്‍ നടന്ന ആനന്ദ് അംബാനി- രാധിക മെർച്ചന്റ് പ്രീ വെഡ്ഡിംഗ് ആഘോഷപരിപാടികളുടെ അവസാന ദിവസമായ ഇന്നലെ അതിഥികളെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാഴ്‌ത്തിയത് റിലയൻസ് ചെയർപേഴ്‌സണ്‍ നിതാ അംബാനിയുടെ നൃത്തമായിരുന്നു. നിതാ അംബാനി മകനും മരുമകള്‍ക്കും കുടുംബത്തിനും സമർപ്പിച്ച മനോഹരമായ ചുവടുകളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നത്. ബാല്യകാലം മുതല്‍ കേട്ടുവന്നിരുന്ന ദേവി സ്തുതിയായ വിശ്വംബരി രാഗത്തിലാണ് നിത ചുവടുകള്‍ വച്ചത്.

” ദൈവികതയും പാരമ്ബര്യവും വിളിച്ചോതുന്ന നിത അംബാനിയുടെ മനോഹരമായ നൃത്തം. ശക്തിയുടെ മൂർത്തീ ഭാവമായ ഭഗവതിയുടെ വിശ്വംബരി സ്തുതിയിലാണ് നൃത്തം അവതരിപ്പിച്ചിരിക്കുന്നത്. ബാല്യകാലം മുതല്‍ നവരാത്രി സമയങ്ങളില്‍ അവർ ഈ സ്തുതി കേട്ടാണ് വളർന്നത്. ഇന്ന് നിതയുടെ പുത്രനായ ആനന്ദിന്റെയും മരുമകളായ രാധികയുടെയും വിവാഹത്തിന് അനുഗ്രഹം തേടുന്നതിനായി അവർ ഈ നൃത്തം ദേവിക്ക് സമർപ്പിക്കുന്നു. ഇതിനൊപ്പം തന്റെ കൊച്ചുമക്കളായ ആദ്യയ്‌ക്കും വേദയ്‌ക്കും ഒപ്പം സ്ത്രീ ശക്തിയുടെ പ്രതീകങ്ങളായ മറ്റു പെണ്‍കുട്ടികള്‍ക്കും നിത ഈ നൃത്തം സമർപ്പിക്കുന്നു.” എന്ന കുറിപ്പോടെ മുകേഷ് അംബാനിയുടെ കള്‍ച്ചറല്‍ സെന്ററാണ് സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ നിതയുടെ നൃത്തം പങ്കുവച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

3 ദിവസം നീണ്ടു നിന്ന പ്രീ വെഡ്ഡിംഗ് ആഘോഷ പരിപാടികള്‍ക്കാണ് ജാംനഗർ കഴിഞ്ഞ ദിവസങ്ങളില്‍ സാക്ഷ്യം വഹിച്ചത്. താരനിബിഡമായ ആഘോഷ പരിപാടികള്‍ അംബാനി കുടുംബം കെങ്കേമമാക്കിയിരുന്നു. ഇന്നലെ ജാംനഗറില്‍ അരങ്ങേറിയ മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും നൃത്തവും അതിഥികളുടെ ശ്രദ്ധയാകർഷിക്കുകയും സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയും ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക