കേന്ദ്ര വൈദ്യുതി ഭേദഗതി ബില്ലിനെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കും. ഇതു സംബന്ധിച്ച്‌ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. ബില്ലിനെ എതിര്‍ക്കുന്നതിനാല്‍ കോണ്‍ഗ്രസും പ്രമേയത്തെ പിന്തുണക്കും.

വൈദ്യുതി വിതരണത്തിന് സ്വകാര്യ കമ്ബനികള്‍ക്കും അനുമതി നല്‍കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വൈദ്യുത ഭേദഗതി ബില്ല്. എന്നാല്‍ കേരളമടക്കം പല സംസ്ഥാനങ്ങളും ബില്ലിനെ എതിര്‍ക്കുകയാണ്. പൊതു മേഖലാ സ്ഥാപനങ്ങളെ തകര്‍ക്കാനും പാവപ്പെട്ടവര്‍ക്ക് വൈദ്യുതി അന്യമാക്കുന്നതുമാണ് ഭേദഗതിയെന്നാണ് സംസ്ഥാനത്തിന്‍റെ വാദം. നിയമസഭയില്‍ സംയുക്ത പ്രമേയം പാസാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.ആഗസ്ത് 10ന് വൈദ്യുതി മേഖലയിലെ ജീവനക്കാര്‍ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അതിനു മുന്നോടിയായി നടന്ന സംസ്ഥാനതല കണ്‍വെന്‍ഷന്‍ മന്ത്രി ഉദ്ഘാടനം ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക