ജനതാ ഗാരേജ് എന്ന ചിത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ജൂനിയര്‍ എൻടിആര്‍ കൂടുതല്‍ ശ്രദ്ധേയനായത്. പിന്നീട് രാജമൗലി ചിത്രം ആര്‍ആര്‍ആറിലും താരം മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജൂനിയര്‍ എൻടിആര്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ദേവര പാര്‍ട്ട് 1. ചിത്രത്തിന്റെ ഗ്ലിംപ്‌സ് വീഡിയോ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവിട്ടത്. ഇതോടെ ആവേശത്തിലായിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍.

ദേവര അഞ്ച് ഭാഷകളിലായാണ് റിലീസിനെത്തുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ അഞ്ച് ഭാഷകളിലും ചിത്രത്തിന്റെ ഗ്ലിംപ്‌സ് വീഡിയോ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതില്‍ ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്ന കാര്യം അഞ്ച് ഭാഷകളിലും ജൂനിയര്‍ എൻടിആര്‍ തന്നെയാണ് ശബ്ദം നല്‍കിയിരിക്കുന്നത് എന്നാണ്. ഇതാദ്യമായാണ് ഒരു തെലുങ്ക് താരം മലയാളത്തില്‍ ഡബ്ബ് ചെയ്യുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന്റെ പ്രമോഷൻ സമയത്ത് മലയാളം ഒഴികെയുള്ള ഭാഷകളില്‍ താൻ ഡബ്ബ് ചെയ്തിട്ടുണ്ടെന്ന് ജൂനിയര്‍ എൻടിആര്‍ പറഞ്ഞിരുന്നു. ഉടൻ തന്നെ മലയാളത്തിലും ഡബ്ബ് ചെയ്യുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു. ഇപ്പോഴിതാ താരം വാക്ക് പാലിച്ച സന്തോഷത്തിലാണ് മലയാളികളായ ആരാധകര്‍.ഏപ്രില്‍ അഞ്ചിന് ദേവര തീയേറ്ററുകളിലെത്തും. ജനതാ ഗാരേജിന്റെ സംവിധായകൻ കൊരട്ടല ശിവാണ് ചിത്രവും സംവിധാനം ചെയ്യുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക