കൊച്ചി: സാങ്കേതിക സര്‍വ്വകലാശാലയുടെ പരീക്ഷകള്‍ ഇന്ന് പുനരാരംഭിക്കും. ബി ടെക് പരീക്ഷകള്‍ റദ്ദാക്കിയ സിംഗിള്‍ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബ‌ഞ്ച് ഇന്നലെ സ്റ്റേ ചെയ്തിരുന്നു. സര്‍വ്വകലാശാല നല്‍കിയ അപ്പീല്‍ അംഗീകരിച്ചായിരുന്നു നടപടി. ഇനിയുള്ള പരീക്ഷകള്‍ നേരത്തെ നിശ്ചയിച്ചത് പ്രകാരം നടത്താന്‍ കോടതി സര്‍വ്വകലാശാലയ്ക്ക് അനുമതി നല്‍കിയിരുന്നു.

കോടതി വിധിയെ തുടര്‍ന്ന് ഇന്നലെ നടക്കാതിരുന്ന പരീക്ഷ മറ്റൊരു ദിവസം നടത്തുമെന്നും സര്‍വ്വകലാശാല അറിയിച്ചു. യുജിസി മാര്‍ഗരേഖ ലംഘിച്ചാണ് പരീക്ഷ നടത്തിയതെന്ന് ചൂണ്ടികാട്ടി എട്ട് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് പരീക്ഷകള്‍ എല്ലാം സിംഗിള്‍ ബ‌ഞ്ച് റദ്ദാക്കിയത്.എന്നാല്‍ 2020ലെ യുജിസി മാര്‍ഗരേഖ പ്രകാരം പരീക്ഷ നടത്താന്‍ അനുമതിയുണ്ടെന്ന സര്‍വ്വകലാശാല വാദം ഡിവിഷന്‍ ബ‌ഞ്ച് അംഗീകരിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക