വീടിനുള്ളില്‍ നാലു പാമ്ബുകളെ കണ്ട് ഞെട്ടി ൺ കുടുംബം. പഞ്ചാബിലെ ജലന്ധറിലാണ് അമ്ബരപ്പിക്കുന്ന സംഭവം. രഞ്ജിത് അവന്യൂവിലെ വീട്ടിലാണ് നാലു പാമ്ബുകളെ കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

വീട്ടുടമയായ മുകേഷ് കുമാര്‍ ധവാന്റെ കിടപ്പുമുറിയില്‍ നിന്നാണ് നാല് പാമ്ബുകളെ കണ്ടെത്തിയത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്ബുപിടുത്തക്കാര്‍ പാമ്ബുകളെ പിടികൂടിയത്. മുകേഷ്, അമ്മ, ഭാര്യ, പ്രായപൂര്‍ത്തിയാകാത്ത മകള്‍ എന്നിവരാണ് വീട്ടില്‍ താമസിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാമ്ബുകള്‍ എത്ര നാളുകളായി തന്റെ വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് അറിയില്ലെന്ന് സംഭവത്തോട് പ്രതികരിച്ച വീട്ടുടമയായ മുകേഷ് പറഞ്ഞു. ഈ സംഭവം ഞെട്ടിച്ചുവെന്നും അതിന്റെ ടെന്‍ഷന്‍ ഇതുവരെ മാറിയിട്ടില്ലെന്നും മുകേഷ് പറഞ്ഞു.പാമ്ബിനെ കണ്ട ഉടന്‍ തന്നെ പാമ്ബ് പിടിത്ത വിദഗ്ധരെ വിവരം അറിയിച്ചു. പാമ്ബിന്റെ പടം കണ്ടതിനെ തുടര്‍ന്നാണ് വീട്ടുടമസ്ഥന്‍ പാമ്ബ് പിടിത്ത വിദഗ്ധരെ വിവരം അറിയിച്ചത്. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് നാലു പാമ്ബുകളെ പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക