തീവ സുരക്ഷാ മേഖലയായ കൊച്ചി കപ്പല്‍ശാലയിലെ വിവരങ്ങള്‍ ചോര്‍ത്തിയ കരാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടനെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസെടുത്തു.

എയ്ഞ്ചല്‍ പായല്‍ തന്നെ വിളിച്ചിരുന്നതായി ശ്രീനിഷ് മൊഴിനല്‍കി. ഹിന്ദിയിലാണ് സംസാരിച്ചത്. മാര്‍ച്ച് മുതല്‍ ഡിസംബര്‍ 19 വരെ വിവരങ്ങള്‍ കൈമാറി. കപ്പല്‍ ശാലയില്‍ എത്തിയ വിവിഐപികളുടെ ഉള്‍പ്പെടെ പേരുകളും കൈമാറി എന്നും ശ്രീനിഷ് മൊഴിനല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നാവികസേനയ്ക്കായി നിര്‍മ്മാണത്തില്‍ ഇരിക്കുന്ന കപ്പലിന്റെ തന്ത്ര പ്രധാന ഭാഗങ്ങളുടെ ഫോട്ടോകള്‍ അടക്കമാണ് ചോര്‍ത്തിയത്. എയ്ഞ്ചല്‍ പായല്‍ എന്ന സമൂഹ മാധ്യമ അക്കൗണ്ടിലേക്കാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്. ഐഎന്‍എസ് വിക്രാന്തിന്റെ ചിത്രവും അച്ചകുറ്റപ്പണിക്കായി എത്തിച്ച യുദ്ധക്കപ്പലുകളുടെ ചിത്രങ്ങളും പകര്‍ത്തി കൈമാറി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക