തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം പങ്കിനെ കുറിച്ച് എടുത്ത് പറഞ്ഞ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പി.ആര്‍ അരവിന്ദാക്ഷന്‍ തട്ടിപ്പ് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് ഇഡി ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. കരുവന്നൂരിലെ തട്ടിപ്പ് പണം സിപിഎം അക്കൗണ്ടിലുമെത്തിയെന്നും ഇഡി നേരത്തെ കണ്ടെത്തിയിരുന്നു. അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

അനധികൃത വായ്പകള്‍ക്കായി അരവിന്ദാക്ഷന്‍ ഭരണ സമിതിയെ ഭീഷണിപ്പെടുത്തിയെന്നും, സതീഷിന്റെ അനധികൃത ഇടപാടുകള്‍ക്ക് വേണ്ടി മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവരെ സ്വാധീനിക്കാന്‍ ശ്രമിച്ചത് അരവിന്ദാക്ഷന്‍ വഴിയാണെന്നും ഇഡി വെളിപ്പെടുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സതീഷിന്റെ മകളുടെ മെഡിക്കല്‍ പഠനത്തിനായി ഫീസ് അടച്ചത് അരവിന്ദാക്ഷന്റെ അക്കൗണ്ടിലൂടെയാണെന്ന് ഇഡി പറഞ്ഞു. അരവിന്ദാക്ഷന്റെ ജാമ്യഹര്‍ജി ഈ മാസം 21 ലേക്ക് മാറ്റിവെച്ചതായി കോടതി വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക