തൊടുപുഴ: പൂപ്പാറയ്ക്ക് സമീപം തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസ് അപകടത്തിൽപ്പെട്ട് 15 പേർക്ക് പരിക്ക്. മൂന്ന് പേരുടെ നില ​ഗുരുതരമാണ്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മധുരയിൽ നിന്നു മൂന്നാറിലേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ പാറക്കെട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ബസിന്റെ മുൻഭാ​ഗം പൂർണമായും തകർന്നു. പരിക്കേറ്റവരെ നാട്ടുകാരും മറ്റു വാഹനങ്ങളിൽ ഇതുവഴി വന്നവരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക