തൃശൂര്‍: ചാവക്കാട് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. കൊച്ചിയില്‍ രാഹുല്‍ ഗാന്ധിയുടെ പൊതുപരിപാടിയില്‍ പങ്കെടുത്തു വരികയായിരുന്ന മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാഹനം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞ്, ഡ്രൈവറെയും, വനിതകളെയും മര്‍ദിച്ചു എന്നാണ് പരാതി.

ചാവക്കാട് തകര്‍ന്ന റോഡ് നന്നാക്കാന്‍ സഹായിച്ചിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ദേഹത്ത് വാഹനം തട്ടി എന്ന് പറഞ്ഞായിരുന്നു സംഘര്‍ഷം തുടങ്ങുന്നത്. ചാവക്കാട് പൊലീസ് സ്ഥലത്തെത്തിയിരുന്നു. ഡ്രൈവര്‍ വിഘ്‌നേഷിനു മുഖത്ത് പരിക്കേറ്റു. 4 മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക