മു​ണ്ട​ക്ക​യം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച്​ ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ല്‍ പ്ര​തി​ക്ക് 20 വ​ർ​ഷം ത​ട​വും പിഴയും ശിക്ഷ വിധിച്ച് കോടതി. കാ​ഞ്ഞി​ര​പ്പ​ള്ളി മാ​നി​ടും​കു​ഴി ഭാ​ഗ​ത്തു ച​ക്കാ​ല​യി​ൽ വീ​ട്ടി​ൽ ജ​യ്സ​ൺ ജോ​ർ​ജി​നെ​യാ​ണ്(26) ശി​ക്ഷി​ച്ച​ത്.

ഈ​രാ​റ്റു​പേ​ട്ട ഫാ​സ്റ്റ് ട്രാ​ക്ക്(പോ​ക്​​സോ) കോ​ട​തിയാണ് ശിക്ഷ വിധിച്ചത്. 20 വ​ർ​ഷം ത​ട​വും നാ​ലു ല​ക്ഷം രൂ​പ പി​ഴ​യും ആണ് കോ​ട​തി ശി​ക്ഷിച്ചത്. 2022-ലാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മു​ണ്ട​ക്ക​യം എ​സ്.​എ​ച്ച്.​ഒ ആ​യ ഷൈ​ൻ കു​മാ​ർ ആ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക