പൂച്ചയേയും പട്ടിയേയും പോലെയുള്ള വളര്‍ത്തുമൃഗങ്ങളെ പലപ്പോഴും ആളുകള്‍ അവരുടെ ബൈക്കില്‍ കയറ്റി കൊണ്ടുപോകുന്നത് നാം കാണാറുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അത്തരം പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍‌ കാണാം. എന്നാല്‍, സോഷ്യല്‍ മീഡിയയ്ക്ക് ഒരു സ്വഭാവമുണ്ട്. വിചിത്രമെന്ന് തോന്നുന്ന ചില കാഴ്ചകള്‍ കൂടി നമുക്കതില്‍ കാണാൻ സാധിക്കും. ചിലപ്പോള്‍ അത്തരം വീഡിയോകള്‍ കാണുമ്ബോള്‍ നമ്മുടെ കണ്ണുകളെ പോലും നമുക്ക് വിശ്വസിക്കാൻ സാധിക്കണം എന്നില്ല. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇതും.

ഒരു വലിയ കാളയേയും കയറ്റി ഒരാള്‍ ബൈക്കില്‍ പോകുന്നതാണ് വീഡിയോയില്‍ കാണാൻ കഴിയുക. ട്വിറ്റര്‍ യൂസറായ Naresh Nambisan -നാണ് വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോയില്‍ ഒരാള്‍ ഒരു കാളയേയും മുന്നിലിരുത്തി ബൈക്കോടിച്ച്‌ പോകുന്നതാണ് കാണാൻ കഴിയുക. അതും ചെറിയ കാളയൊന്നുമല്ല ഒരു വലിയ കാള തന്നെ. എങ്ങനെയാണ് യുവാവ് ആ കാളയെ ബൈക്കില്‍ കയറ്റിയിരുത്തിയത് എന്നുപോലും നമുക്ക് മനസിലാകില്ല. പക്ഷേ, യുവാവ് കാളയേയും ഇരുത്തി വളരെ അനായാസമായി തന്നെയാണ് ബൈക്ക് ഓടിച്ച്‌ പോകുന്നത് എന്ന് തോന്നും വീഡിയോ കാണുമ്ബോള്‍.

Bull on bike 😯😯😯😃😃😱😱#shorts#reels

Posted by wild.life.1111 on Monday, November 13, 2023

തൊട്ടടുത്ത് കൂടി പോയ വാഹനത്തിലിരുന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. 12 സെക്കന്റ് മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. എങ്കിലും അനേകം പേരാണ് വീഡിയോ ട്വിറ്ററില്‍ കണ്ടിരിക്കുന്നത്. പലര്‍ക്കും വീഡിയോ കണ്ട് അമ്ബരപ്പ് അടക്കാനും സാധിച്ചില്ല. ഒട്ടേറെപ്പേര്‍ വീഡിയോയ്ക്ക് കമന്റുകളുമായും എത്തി. പലരും ചൂണ്ടിക്കാട്ടിയത് ഇതിലെ അപകടം തന്നെയാണ്. ഇതൊട്ടും തമാശയല്ല എന്നാണ് പലരും കുറിച്ചിരിക്കുന്നത്. എതിര്‍വശത്തു നിന്നും അപ്രതീക്ഷിതമായി വാഹനം വന്നാല്‍ യുവാവിന് ബ്രേക്ക് പോലും പിടിക്കാനാവില്ല എന്നും പലരും കുറിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക