കൊച്ചി: കളമശേരി സ്ഫോടന കേസില്‍ പ്രതി ഡൊമനിക് മാര്‍ട്ടിനുമായി ഇന്നും തെളിവെടുപ്പ് തുടരും. പ്രതിയുടെ തമ്മനത്തെ വീട്ടിലടക്കമാണ് ഇന്ന് തെളിവെടുപ്പ് നടക്കുന്നത്. സ്ഫോടക വസ്തു നിര്‍മ്മാണത്തിന് പടക്കം വാങ്ങിയ തൃപ്പൂണിത്തുറയിലെ പടക്കക്കടയില്‍ ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. കട ഉടമ മാര്‍ട്ടിനെ തിരിച്ചറിഞ്ഞു.

സ്ഫോടനം നടന്ന് സാംമ്ര കണ്‍വെന്‍ഷന്‍ സെന്ററിലെ തെളിവെടുപ്പ് നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. തെളിവെടുപ്പ് മൂന്നര മണിക്കൂര്‍ നീണ്ടുനിന്നു. ഈ മാസം 15 വരെയാണ് മാര്‍ട്ടിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പതിനഞ്ച് വര്‍ഷത്തിലേറെ കാലം ദുബായില്‍ ജോലി ചെയ്ത ആളാണ് മാര്‍ട്ടിന്‍. അതുകൊണ്ട് തന്നെ വിശദമായി ചോദ്യം ചെയ്യണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. കളമശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ നാല് പേരാണ് ഇതുവരെ മരിച്ചത്. സ്‌ഫോടനത്തില്‍ പരിക്കേറ്റ 19 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതമായി തുടരുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക