തിരുവനന്തപുരം : വൈദ്യുതി നിരക്ക് കൂട്ടിയതിന് പിന്നാലെ ഉപഭോക്താക്കള്‍ക്ക് നല്‍കിവന്ന സബ്‌സിഡി
യും സര്‍ക്കാര്‍ റദ്ദാക്കി. മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് നല്‍കിവന്ന സബ് സിഡിയാണ് പിന്‍വലിച്ചത്. എല്ലാ വര്‍ഷവും നിരക്ക് കൂട്ടേണ്ടിവരുമെന്നും ജനങ്ങള്‍ അതിന് തയ്യാറെടുക്കണമെന്നുമാണ് വൈദ്യുതിമന്ത്രിയുടെ മുന്നറിയിപ്പ്.

യൂണിറ്റിന് 20 പൈസ മാത്രമല്ലേ കൂട്ടിയതെന്ന് പറഞ്ഞായിരുന്നു സര്‍ക്കാറിന്റെ വിശദീകരണം. പക്ഷെ നിരക്കും ഫിക്‌സഡ് ഡെപ്പോസിറ്റും കൂട്ടിയതിനൊപ്പം ഒന്ന് കൂടി നടുവൊടിച്ചാണ് സബ്‌സിഡിയിലും സക്കാര്‍ കൈവെച്ചത്. 10 വര്‍ഷത്തോളമായി നല്‍കിവന്ന സബ് സിഡിയാണ് റദ്ദാക്കിയത്. മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 85 പൈസയായിരുന്നു ശരാശരി സബ് സിഡി. ആദ്യത്തെ 40 യൂണിറ്റിന് 35 പൈസാ സബ് സിഡി, പിന്നെ 41 മുതല്‍ 120 യൂണിറ്റ് വരെ 50 പൈസ എന്ന നിരക്കിലായിരുന്നു ആശ്വാസം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാസം കുറഞ്ഞത് 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ശരാശരി 44 രൂപയോളം കിട്ടിയ സബ് സിഡിയാണ് ഇല്ലാതാക്കിയത്. അതായത് പുതിയ നിരക്ക് വര്‍ദ്ധനവ് 40 യൂണിറ്റിന് മുകളില്‍ മാത്രമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ സബ് സഡി കട്ടാക്കിയത് വഴി ആ വിഭാഗങ്ങള്‍ക്കും കിട്ടി കനത്ത പ്രഹരം. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 10 രൂപ അധികം നല്‍കേണ്ട സ്ഥിതി. ഇവിടെയും തീരുന്നില്ല പ്രതിസന്ധി.

2023 മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തെ വരവ് ചെലവ് കണക്കാക്കി ബോര്‍ഡിനുള്ള നഷ്ടം നികത്താനാണ് ചാര്‍ജ്ജ് കൂട്ടിയത്. കുറഞ്ഞ വിലക്ക് വൈദ്യുതി കിട്ടിയിരുന്ന ദീര്‍ഘകാല കരാര്‍ റദ്ദാക്കിയത് മെയിലാണ്. അത് വഴിയുള്ള നഷ്ടം തീര്‍ക്കാന്‍ വന്‍തുകക്കായിരുന്നു പുറത്ത് നിന്നും വൈദ്യുതി വാങ്ങിയത്. പ്രതിദിന നഷ്ടം തന്നെ പത്ത് കോടി. ഇപ്പോള്‍ തിരുത്തിയ ആ തലതിരിഞ്ഞ തീരുമാനം വഴിയുള്ള നഷ്ടം നികത്താനുള്ള അധിക ചാര്‍ജ്ജ് അടുത്ത വര്‍ഷത്തെ കൂട്ടലില്‍ വരാനിരിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക