കഴിഞ്ഞ ദിവസം ഓസ്ട്രേലിയയില്‍ ഇത്തരത്തില്‍ വിന്‍ഡ് സര്‍ഫ് ചെയ്യുകയായിരുന്ന ഒരാളുടെ ദേഹത്തേക്ക് അപ്രതീക്ഷിതമായി ഒരു കൂറ്റന്‍ ‘കൂനന്‍ തിമിംഗലം’ (Humpback whale) എടുത്ത് ചാടി. അപ്രതീക്ഷിതമായ ആ സംഭവത്തെ തുടര്‍ന്ന് സര്‍ഫ് ചെയ്തു കൊണ്ടിരുന്നയാള്‍ സമനില തെറ്റി കടലില്‍ വീണു. ഈ അപകടത്തിന്‍റെ ഗോ-പ്രോ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെ വൈറലായി.

കഴിഞ്ഞ ബുധനാഴ്ച രാവിലെ 10:30 ന് സിഡ്‌നിയിലെ വടക്കൻ ബീച്ചുകൾക്ക് സമീപത്ത് വിൻഡ്‌ സർഫിംഗ് നടത്തുന്നതിനിടെ ജേസൺ ബ്രീനാണ് (55) ഇത്തരത്തില്‍ മരണത്തെ മുഖാമുഖം കണ്ടത്. വിന്‍ഡ് സര്‍ഫിംഗിനിടെ കൂനൻ തിമിംഗലം കടലില്‍ നിന്നും ഉയര്‍ന്ന് ചാടുകയായിരുന്നു. തിമിംഗലം ജേസണിന്‍റെ സര്‍ഫിംഗിന് ഇടയിലൂടെ കടലിലേക്ക് വീഴുന്നതും പിന്നാലെ ജേസണും കടലിലേക്ക് മറിയുന്നതും ഗോ-പ്രോ ക്യാമറയില്‍ പതിഞ്ഞു. പിന്നാലെ ഇയാള്‍ കടലില്‍ നിന്നും ഒരുവിധത്തില്‍ സര്‍ഫിന് മുകളില്‍ കയറുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. NatureIsAmazing എന്ന ട്വിറ്റര്‍ (X) ഉപയോക്താവ് പങ്കുവച്ച എഡിറ്റഡ് വീഡിയോയില്‍ ആകാശത്ത് നിന്നും പകര്‍ത്തിയ ദൃശ്യങ്ങളില്‍ സംഭവത്തിന്‍റെ ഒരു വിദൂര ദൃശ്യവും ചേര്‍ത്തിട്ടുണ്ട്. ‘

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“സത്യം പറഞ്ഞാൽ, അത് എന്നെ 20-ഓ 30-ഓ അടി താഴേക്ക് വലിച്ചിഴച്ചിരിക്കാം. എല്ലാം കഴിഞ്ഞെന്നാണ് കരുതിയത്.” ജേസൺ ബ്രീൻ സംഭവത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. “അത് താഴേ നിന്നും നേരെ വന്നിറങ്ങുകയായിരുന്നു.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആകാശത്ത് നിന്നും ഇതിനിടെ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്ന പോൾ നെറ്റെബാക്ക് പറഞ്ഞത്, ‘ എനിക്ക് ചിത്രീകരണം തുടരാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ, ആരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്ന് ഞാൻ കരുതി, അതിനാൽ ഞാൻ ചിത്രീകരണം നിർത്തി, തുടര്‍ന്ന് ട്രിപ്പിൾ സീറോയിലേക്ക് (ഓസ്‌ട്രേലിയൻ എമർജൻസി നമ്പർ) വിളിച്ച് പറഞ്ഞു.’ എന്നായിരുന്നു. 60 അടി വരെ നീളവും 40 ടൺ വരെ ഭാരവുമുള്ള, ഭൂമിയിലെ ഏറ്റവും വലിയ ജീവികളിൽ ഒന്നാണ് ഹംമ്പ്ബാക്ക് തിമിംഗലങ്ങൾ. ഭാഗ്യം കൊണ്ട് മാത്രമാണ് അദ്ദേഹം രക്ഷപ്പെതെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ വന്ന കുറിപ്പുകള്‍. കഴിഞ്ഞ വേനല്‍ക്കാലത്ത് ഒരു ഹംമ്പ്ബാക്ക് തിമിംഗലം ഇടിച്ച് മസാച്യുസെറ്റ്‌സിലെ പ്ലൈമൗത്ത് തീരത്ത് 19 അടി ഉയരമുള്ള ബോട്ട് തകര്‍ന്നിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക