മൂന്നാര്‍ കേറ്ററിങ് കോളജ് ഹോസ്റ്റല്‍ കെട്ടിടം ഒഴിപ്പിക്കുന്നു. ഇതിനോട് അനുബന്ധിച്ചുള്ള 7.07 ഏക്കര്‍ ഭൂമിയും ഒഴിപ്പിക്കുകയാണ്. കെട്ടിടത്തില്‍നിന്ന് ഒഴിഞ്ഞു പോകാൻ ഒരു മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഇടുക്കി സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒഴിപ്പിക്കുന്നത്. കയ്യേറ്റം ഒഴിപ്പിക്കുന്ന നടപടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്താനോ റിപ്പോര്‍ട്ട് ചെയ്യാനോ മാധ്യമപ്രവര്‍ത്തകരെ അനുവദിച്ചില്ല.

മുൻവശത്തെ ഗേറ്റ് പൂട്ടി അകത്തേക്ക് പ്രവേശനം ഇല്ലെന്ന് അറിയിക്കുകയായിരുന്നു. ആരെയും അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ അറിഞ്ഞെത്തിയ ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറിനെയും അകത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആരെയും അറിയിക്കാതെ നടത്തുന്ന കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിയില്‍ ദുരൂഹതയുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ ആരോപിച്ചു. വൻകിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നില്ലെന്ന് സിപിഎമ്മിന്റെ ഉള്‍പ്പെടെ ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ദൗത്യസംഘം രഹസ്യമായി കയ്യേറ്റം ഒഴിപ്പിക്കുന്നത്. മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിയുടെ സഹോദരന്‍ ടിസന്‍ തച്ചങ്കരി കൈയേറിയ ഏഴ് ഏക്കറിലധികം ഭൂമിയാണ് ഒഴിപ്പിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക