മള്‍ട്ടി നാഷണല്‍ കമ്ബനിയായ യൂണിലിവറിന്റെ നേതൃ നിരയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച മലയാളിയായ പ്രിയ നായരാണ് കേരളത്തിലിപ്പോള്‍ സജീവ ചര്‍ച്ചയാകുന്നത്.ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ മാതൃ സ്ഥാപനമാണ് യൂണിലിവര്‍. കമ്ബനിയുടെ ബ്യൂട്ടി & വെല്‍ബീയിങ് വിഭാഗം പ്രസി‍‍ഡന്റ് ആയാണ് പ്രിയ നായര്‍ക്ക് സ്ഥാനക്കയറ്റം കിട്ടിയിരിക്കുന്നത്. വരുന്ന ജനുവരി 1 ന് ആണ് കമ്ബനിയുടെ ബ്യൂട്ടി & വെല്‍ബീയിങ് വിഭാഗം പ്രസിഡന്റായി പ്രിയാ നായര്‍ ചുമതല ഏറ്റെടുക്കാൻ പോകുന്നത്. യൂണിലിവര്‍ ലീഡര്‍ഷിപ്പ് എക്സിക്യൂട്ടീവിലേക്കും കമ്ബനി പ്രിയാ നായരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ യൂണിലിവറിന്റെ ബ്യൂട്ടി & വെല്‍ബീയിങ് ചീഫ് മാര്‍ക്കറ്റിങ് ഓഫീസറാണ് പ്രിയ. ഈ സ്ഥാനത്ത് എത്തിയതിന് ശേഷം മൂന്നര വര്‍ഷത്തിനു ശേഷമാണ് പിയാ നാര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്. 1995 ല്‍ ആണ് പ്രിയാ നായര്‍ ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ബ്യൂട്ടി & പേഴ്സണല്‍ കെയര്‍ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറായി ജോലിക്കായി പ്രവേശിച്ചത്. കണ്‍സ്യൂമര്‍ മാര്‍ക്കറ്റിങ്ങില്‍ 21 വര്‍ഷത്തോളം അനുഭവ സമ്ബത്താണ് ഇവര്‍ക്കുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫോര്‍ച്യൂണ്‍ ഇന്ത്യ പ്രസിദ്ധീകരിച്ച ബിസിനസ് മേഖലയിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയില്‍ പ്രിയ നായരും ഇടം പിടിച്ചിരുന്നു. ഇതിനു മുൻപ് സര്‍ഫ്, വീല്‍, ആക്സ്, ഡവ്, ക്ലോസപ്പ് തുടങ്ങിയ ബ്രാന്റുകളുടെ വളര്‍ച്ചയിലും പ്രിയാ നായരുടെ വലിയ പങ്കുണ്ട്.ഈ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയും മലയാളിയുമാണ് പ്രിയ. പാലക്കാടുകാരിയായ ലീനാ നായര്‍ ആയിരുന്നു ഇതിന് മുൻപ് ഈ സ്ഥാനത്തെത്തിയ വനിത. ലീനാ നായര്‍ രാജി വച്ച്‌ ആഡംബര ഫാഷൻ ബ്രാൻഡായ ഷനേലിന്റെ ആഗോള സിഇഒ ആയി സ്ഥാനമേറ്റിരുന്നു. ഇതോടെയാണ് പ്രിയാ നായര്‍ക്ക് സ്ഥാനക്കയറ്റം കിട്ടിയത്.

ഡോക്ടറായ അമ്മയില്‍ നിന്നാണ് താൻ പ്രചോദനം ഉള്‍ക്കൊള്ളുന്നതെന്ന് പ്രിയാ നായര്‍ അഭിമുഖത്തിലൂടെ പറയുന്നു. അനിശ്ചിതാവസ്ഥകള്‍ക്കിടെ ജോലിയുടെ ലക്ഷ്യമെന്തെന്ന് കണ്ടെത്തുന്നതാണ് തനിക്കു കരുത്തു നല്‍കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഇന്ത്യയില്‍ നിന്ന് നിതിൻ പരാഞ്ജ്‌പേ, രോഹിത് ജാവ എന്നിവര്‍ മാത്രമാണ് യൂണിലിവറില്‍ ഉള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക