കൊച്ചി: കിൻഫ്ര അന്താരാഷ്ട്ര എക്സിബിഷൻ കം കൺവെൻഷൻ സെന്റർ നിർമ്മാണം പുരോഗമിക്കുന്നു. ആധുനിക മാതൃകയിൽ നിർമ്മിക്കുന്ന കിൻഫ്ര അന്താരാഷ്ട്ര എക്‌സിബിഷൻ കം കൺവെൻഷൻ സെന്റർ ഈ വർഷം തന്നെ ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.

അപ്രതീക്ഷിതമായ മഴയുൾപ്പെടെയുള്ള തടസങ്ങൾ ഉണ്ടായിരുന്നെങ്കിലും നിർമ്മാണ പ്രവർത്തനം വേഗത്തിൽ തന്നെ നടന്നുവരികയാണ്. കൊച്ചിയിൽ ഇൻഫോ പാർക്കിന് സമീപം നിർമ്മിക്കുന്ന സെന്ററിൽ എക്‌സിബിഷനുകളും കോൺഫറൻസുകളും വ്യാപാരമേളകളും മീറ്റിങ്ങുകളും ബിനാലെയും ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കാനുള്ള വേദികളുണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അന്താരാഷ്ട്ര നിലവാരമുള്ള കൺവെൻഷൻ സെന്റർ വഴി കയറ്റുമതി വ്യാപാരത്തിന്റെയും സേവനങ്ങളുടെയും മൊത്തത്തിലുള്ള വളർച്ച സുഗമമാക്കാൻ സാധിക്കും. 10 ഏക്കർ ഭൂമിയിൽ 90 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 65,000 ചതുരശ്ര അടി വരുന്ന എക്‌സിബിഷൻ ഹാളും അറുനൂറിലധികമാളുകൾക്ക് ഇരിക്കാൻ കഴിയുന്ന കൺവെൻഷൻ സെന്ററും മുന്നൂറോളം ആളുകളെ ഉൾക്കൊള്ളുന്ന ഡൈനിങ്ങ് ഹാളും മറ്റ് സൗകര്യങ്ങളും ഉറപ്പ് വരുത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക