കോട്ടയം: കോട്ടയം പൊൻകുന്നത്ത് ഒന്നിന് പിറകെ ഒന്നായി വാഹനാപകടങ്ങൾ. കൊപ്രാക്കുളത്ത് രാത്രി 10 മണിയോടെ ഉണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പള്ളിക്കത്തോട് സ്വദേശി വിഷ്ണു,തിടനാട് സ്വദേശികളായ വിജയ്,ആനന്ദ് എന്നിവരാണ് മരിച്ചത്.

പരുക്കേറ്റ രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിട്ടുണ്ട്.. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. അപകടത്തിന് തൊട്ടുപിന്നാലെ പത്തരയോടെ പൊൻകുന്നം മഞ്ചക്കുഴിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനെ ഗുരുതരാവസ്ഥയിൽ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക