ആസ്‌തികളില്‍ വന്‍ വര്‍ധനവുമായി പ്രമുഖ വ്യവസായികളായ എം.എ. യൂസഫലി, ജോയി ആലുക്കാസ്‌, ഡോ. ഷംഷീര്‍ വയലില്‍ എന്നിവര്‍ ഏറ്റവും സമ്ബന്നരായ മലയാളികളില്‍ ആദ്യ മൂന്നു സ്‌ഥാനങ്ങളില്‍. രാജ്യത്ത് റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ ചെയര്‍മാന്‍ മുകേഷ്‌ അംബാനി 7,66,360 കോടി രൂപ ആസ്‌തിയുമായി ഒന്നാമതെത്തി. ശിവ്‌ നാടാര്‍ 2,44,069 കോടി രൂപ, സാവിത്രി ജിന്‍ഡാല്‍ 1,99,920 കോടി രൂപ, രാധാകൃഷ്‌ണന്‍ ദമാനി 1,91,590 കോടി രൂപ എന്നിവര്‍ ആദ്യ അഞ്ചില്‍ ഇടം പിടിച്ചു.

പട്ടിക പ്രകാരം, ലുലു ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ്‌ ഡയറക്‌ടറുമായ എം.എ. യൂസഫലി 59,143 കോടി രൂപ ആസ്‌തിയുള്ള ഏറ്റവും ധനികനായ മലയാളിയാണ്‌.യൂസഫ്‌ അലിക്ക്‌ പിന്നില്‍ ജോയി ആലുക്കാസ്‌ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ്‌ ഡയറക്‌ടറുമായ ജോയ്‌ ആലുക്കാസാണ്‌. 36,652 കോടി രൂപ ആസ്‌തിയോടെ റാങ്കില്‍ 50-ാം സ്‌ഥാനം.യു.എ.ഇ. ആസ്‌ഥാനമായ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സിന്റെ സ്‌ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ 30,821 കോടി രൂപ ആസ്‌തിയോടെ പട്ടികയിലെ മലയാളികളില്‍ മൂന്നാമനും ഏറ്റവും സമ്ബന്നനായ യുവ മലയാളിയുമായി. രാജ്യത്തെ ഏറ്റവും സമ്ബന്നനായ ഡോക്‌ടര്‍ കൂടിയാണ്‌ യൂസഫലിയുടെ മകളുടെ ഭർത്താവായ ഡോ. ഷംഷീര്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വ്യക്‌തിഗത സമ്ബന്നര്‍ക്കൊപ്പം 40,817 കോടി രൂപ (റാങ്ക്‌ 43) ആസ്‌തിയുമായി മുത്തൂറ്റ്‌ കുടുംബവും മുന്‍നിരയിലുണ്ട്‌. ഇന്‍ഫോസിസ്‌ സഹസ്‌ഥാപകന്‍ ക്രിസ്‌ ഗോപാലകൃഷ്‌ണന്‍ 27,072.5 കോടി രൂപ (റാങ്ക്‌ 67), ആര്‍.പി ഗ്രൂപ്പ്‌ ചെയര്‍മാന്‍ രവി പിള്ള, 26,656 കോടി രൂപ (റാങ്ക്‌ 69), ജെംസ്‌ ഗ്രൂപ്പ്‌ മേധാവി സണ്ണി വര്‍ക്കി, 23,683.19 കോടി രൂപ (റാങ്ക്‌ 78) എന്നിവരാണ്‌ ഫോബ്‌സിന്റെ ഇന്ത്യ സമ്ബന്ന പട്ടികയില്‍ ഇടം നേടിയ മറ്റ്‌ മലയാളികള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക