ബം​ഗ​ളൂ​രു: ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന്‍റെ ക​ര്‍​ശ​ന​ നി​ര്‍​ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്ന് രാ​ജി​വ​യ്ക്കാ​ന്‍ ത​യ്യാ​റാ​യി ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ് യെ​ദി​യൂ​ര​പ്പ. തി​ങ്ക​ളാ​ഴ്ച​യ്ക്കു ശേ​ഷം രാ​ജി​യു​ണ്ടാ​വു​മെ​ന്ന് അ​ദ്ദേ​ഹം സൂ​ച​ന ന​ല്‍​കി.

ത​ന്‍റെ മ​ന്ത്രി​സ​ഭ ര​ണ്ട് വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കു​ന്ന ഈ ​മാ​സം 26ന് ​ശേ​ഷം ബി​ജെ​പി നേ​തൃ​ത്വം പ​റ​യു​ന്ന​തെ​ന്നും താ​ന്‍ അ​നു​സ​രി​ക്കു​മെ​ന്ന് യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞു. ​സ​ര്‍​ക്കാ​ര്‍ ര​ണ്ട് വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​പാ​ടി​യു​ണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അ​ധി​കാ​ര​ത്തി​ലു​ണ്ടെ​ങ്കി​ലും ഇ​ല്ലെ​ങ്കി​ലും ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി​ക്കു​ക​യെ​ന്ന​ത് ത​ന്‍റെ ക​ട​മ​യാ​ണ്.പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രോ​ടും അ​നു​ഭാ​വി​ക​ളോ​ടും ഇ​തി​നാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ക്കു​ന്നു. ഇ​തു​വ​രെ​യും രാ​ജി​വ​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. നി​ര്‍​ദേ​ശം വ​രുമ്പോൾ രാ​ജി​വ​ച്ചു പാ​ര്‍​ട്ടി​ക്കു വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും യെദ്യൂരപ്പ പ​റ​ഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക