രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെയും സര്‍വകലാശാലകളുടെയും പട്ടിക പ്രസിദ്ധീകരിച്ച്‌ വിദ്യാഭ്യാസ മന്ത്രാലയം. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (NIRF 2022) തയ്യാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാനാണ് പുറത്തുവിട്ടത്.

ഓവറോള്‍ വിഭാഗത്തില്‍ മദ്രാസ് ഐഐടി തന്നെയാണ് ഇത്തവണയും മുന്നില്‍. ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് സയന്‍സാണ് രണ്ടാമത്. ഓവറോള്‍ റാങ്കിങ്ങില്‍ കേരളത്തില്‍ നിന്നും 3 വിദ്യാഭ്യാസഥാപനങ്ങളാണ് പട്ടികയില്‍ ഇടം നേടിയത്. എംജി സര്‍വകലാശാല-51, കുസാറ്റ്-69, കോഴിക്കോട് എന്‍ഐടി-79 എന്നിങ്ങനെയാണ് റാങ്കുകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സര്‍വകലാശാല വിഭാഗത്തില്‍ ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് സയന്‍സ് ഒന്നാമതും ജെഎന്‍യു രണ്ടാമതുമാണ്. കേരളത്തില്‍ നിന്നും നാല് സര്‍വകലാശാലകളാണ് ആദ്യ നൂറിലുള്ളത്. എം.ജി സര്‍വകലാശാല 30, കേരള സര്‍വകലാശാല 40, കുസാറ്റ് 41, കാലിക്കറ്റ് സര്‍വകലാശാല 69 എന്നിങ്ങനെയാണ് റാങ്കുകള്‍. ഡളി മിറാന്‍ഡാ ഹൗസാണ് കോളേജുകളില്‍ ഒന്നാമത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് 24-ാം സ്ഥാനത്തുണ്ട്. രാജഗിരി കോളേജ് (27), തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് (50) എന്നിവര്‍ ആദ്യ അന്‍പതിലെത്തി

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക