ആചാരങ്ങള്‍ അതിര് കടക്കുമ്ബോള്‍ ഒന്നുമറിയാത്ത പിഞ്ചുകുട്ടികളും അതിന് ബലിയാടാവേണ്ടി വരുന്നുവെന്ന് സ്ഥിരീകരിക്കുന്ന വാര്‍ത്തയാണ് ഉത്തര്‍പ്രദേശില്‍ നിന്ന് വരുന്നത്. ആചാരത്തിനായി പിഞ്ചുകുഞ്ഞിനോട് കൊടും ക്രൂരതയാണ് കാണിച്ചിരിക്കുന്നത്.

മതപരമായ ആചാരത്തിന്റെ പേരില്‍ കൊച്ചുകുട്ടിയുടെ ദേഹത്ത് ചൂടുപാല്‍ നുര തേച്ച്‌ പൊള്ളിച്ചതായി പരാതി. ബല്ലിയയിലെ ശ്രാവണ്‍പൂര്‍ എന്ന ഗ്രാമത്തിലാണ് ഈ ചടങ്ങ് നടന്നത്. കുഞ്ഞിന്റെ മുഖത്തും ശരീരത്തിലും തിളച്ചുമറിയുന്ന പാല്‍നുര പുരട്ടുന്ന പൂജാരിയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വൈറലായ വീഡിയോയില്‍, വാരണാസിയില്‍ നിന്നുള്ള പൂജാരി ഒരു പാത്രത്തില്‍ നിന്ന് ചൂട് പാല്‍നുര കുഞ്ഞിന്റെ മുഖത്തും നെഞ്ചിലും പുരട്ടുന്നത് കാണാം. കുഞ്ഞ് വേദന കൊണ്ട് കരയുന്നതും ആയിരക്കണക്കിന് ആളുകള്‍ അവരെ നോക്കി പ്രാര്‍ഥിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്.യാദവ സമുദായത്തില്‍ ഇതൊരു സാധാരണ ആചാരമാണെന്ന് ഇന്‍ഡ്യ ടുഡേ റിപോര്‍ട് ചെയ്യുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക