അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ പാലാ ബ്രില്ല്യന്റ്‌ സ്‌റ്റഡിസെന്ററില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം. ആദ്യ 1000 റാങ്കിനുള്ളില്‍ ഇടംനേടിയ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ 80 ശതമാനവും പാലാ ബ്രില്ല്യന്റില്‍ പരിശീലനം നേടിയവരാണ്. തുടർച്ചയായി നേടുന്ന ഈ വിജയങ്ങൾ പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിന് രാജ്യത്തെ തന്നെ ഏറ്റവും മികച്ച നീറ്റ് എൻട്രൻസ് പരിശീലന സ്ഥാപനങ്ങളിൽ ഒന്നാക്കി മാറ്റുന്നു. ബ്രില്ല്യന്റ് സെന്ററിന്റെ സാന്നിധ്യം പാലായെ രാജ്യത്തിൻറെ വിദ്യാഭ്യാസ ഭൂപടത്തിൽ സവിശേഷ സ്ഥാനം അലങ്കരിക്കാൻ സഹായിക്കുന്നു എന്നു പറഞ്ഞാലും അതിശയോക്തിയില്ല.

ആര്യ ആര്‍.എസ്‌. 720 ല്‍ 711 മാര്‍ക്കോടെ അഖിലേന്ത്യാതലത്തില്‍ 23 -ാം റാങ്കും പെണ്‍കുട്ടികളില്‍ 3-ാം കേരളത്തില്‍ ഒന്നാം സ്‌ഥാനവും നേടിയ കോഴിക്കോട്‌ താമരശ്ശേരി സ്വദേശിനി ആര്യ ആര്‍.എസ്‌. പ്ലസ്‌ടു പഠനം പൂര്‍ത്തിയാക്കിയതിനുശേഷം ബ്രില്ല്യന്റില്‍ ഒരു വര്‍ഷത്തെ പരിശീലനം നടത്തിവരുകയായിരുന്നു. 705 മാര്‍ക്കോടെ 109 -ാം റാങ്ക്‌ നേടിയ എം.എസ്‌ ശ്രീഹരി പ്ലസ്‌ടു പഠനത്തിനു ശേഷം ബ്രില്ല്യന്റില്‍ ഒരു വര്‍ഷത്തെ പരിശീലനം നടത്തിവരുകയായിരുന്നു. 705 മാര്‍ക്കോടെ 172-ാം റാങ്ക്‌ നേടിയ നിതീഷ്‌ പി പ്ലസ്‌ടു പഠനത്തോടൊപ്പം ബ്രില്ല്യന്റില്‍ പരിശീലനം നടത്തി വരുകയായിരുന്നു. ബ്രില്ല്യന്റില്‍ പരിശീലനം നടത്തിയ അമ്ബതോളം കുട്ടികള്‍ അഖിലേന്ത്യാതലത്തില്‍ ആദ്യ ആയിരത്തിനുള്ളില്‍ സ്‌ഥാനം കരസ്‌ഥമാക്കി. ആദ്യ 5000 റാങ്കിനുള്ളില്‍ 385 പേരും 10000 റാങ്കിനുള്ളില്‍ 790 പേരും ഇടംപിടിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബ്രില്ല്യന്റ്‌ സ്‌റ്റുഡന്റ്‌ മൈത്രി സ്‌കീമിലൂടെ സാമ്ബത്തികപരാധീനതയുള്ളവര്‍ക്ക്‌ സൗജന്യമായി പരിശീലനം നല്‍കുന്നു. കൂടാതെ എസ്‌. സി. എസ്‌. ടി. വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രത്യേക സ്‌കോളര്‍ഷിപ്പും നല്‍കുന്നു. പ്ലസ്‌ ടു വിന്‌ ഉയര്‍ന്ന മാര്‍ക്കും, നീറ്റ്‌ പരീക്ഷയ്‌ക്ക്‌ ഉയര്‍ന്ന സ്‌കോറും നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ നൂറു ശതമാനം വരെ സ്‌കോളര്‍ഷിപ്പും നല്‍കുന്നുണ്ട്‌. പാലാ ബ്രില്ല്യന്റിലെ അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരോടൊപ്പം വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും നല്‌കിയ നിസ്‌തുലവും നിര്‍ലോഭവുമായ സഹകരണമാണ്‌ ഈ നേട്ടങ്ങള്‍ക്കു നിദാനമെന്ന്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ ശ്രീ.സെബാസ്‌റ്റ്യന്‍ ജി.മാത്യു പറഞ്ഞു. റാങ്കു ജേതാക്കളെ ഡയറക്‌ടര്‍മാരായ സെബാസ്‌റ്റ്യന്‍ ജി.മാത്യു, ജോര്‍ജ്‌ തോമസ്‌, സ്‌റ്റീഫന്‍ ജോസഫ്‌, സന്തോഷ്‌ കുമാര്‍ ബി., അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന്‌ അനുമോദിച്ചു.

2024 വര്‍ഷത്തേയ്‌ക്കുള്ള ജെ.ഇ.ഇ. പരീക്ഷക്കുള്ള പുതിയ ബാച്ചുകള്‍ ജൂണ്‍ 26 നും നീറ്റ്‌ പരീക്ഷക്കുള്ള പുതിയ ബാച്ചുകള്‍ ജൂലൈ 5 മുതലും ബ്രില്ല്യന്റിന്റെ വിവിധ സെന്ററുകളില്‍ ആരംഭിക്കുന്നു. 12-ാം ക്ലാസ്സിലെ മാര്‍ക്കിന്റെയും ജെ.ഇ.ഇ./നീറ്റ്‌ സ്‌കോറ്‌/റാങ്ക്‌ ന്റെയും അടിസ്‌ഥാനത്തിലായിരിക്കും പ്രവേശനം. റിപ്പീറ്റേഴ്‌സിനുവേണ്ടി പ്രത്യേക ബാച്ചുകള്‍ ബ്രില്ല്യന്റില്‍ സജ്‌ജീകരിച്ചിരിക്കുന്നു. നീറ്റ്‌ പരീക്ഷയ്‌ക്ക്‌ പ്രത്യേക പരിശീലനം നടത്തുന്നതിനായി ടെസ്‌റ്റ്‌ സീരിയസ്‌ ബാച്ചുകളും ബ്രില്ല്യന്റ്‌ ഒരുക്കിയിട്ടുണ്ട്‌. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ നല്‌കും. വിശദവിവരങ്ങള്‍ക്ക്‌ https://brilliantpala.org/ വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക