നടൻ സലീം കുമാറും നടിയും എലീന പടിക്കലും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സലീം കുമാറിന്റെ വീട്ടിലെത്തിയ നടി എലീനയെ ട്രോളുകയാണ് സലീം കുമാര്‍. നീ തുണി ഇല്ലാതെ അഭിനയിച്ചവള്‍ അല്ലെ എന്നാണ് സലീം കുമാര്‍ ചോദിക്കുന്നത്. അതിന്റെ വാസ്തവം താരം പറയുന്നുമുണ്ട്.

വീഡിയോയിലെ ഒരു ഭാഗത്ത്, “ഞങ്ങളുടെ ഷോ ഒരു വ്യത്യസ്തമായ രീതിയിലൂടെ ആണ് സഞ്ചരിക്കുന്നത്. ആദ്യം നിങ്ങളുടെ വീട് കാണിക്കും, പിന്നെ മുറി കാണിക്കും, പിന്നെ മുറിയിലെ അലമാര, അത് കഴിഞ്ഞ് ലോക്കര്‍ കാണിക്കുന്നു. ഇങ്ങനെയാണ് മനസിലായില്ലേ? ആരും ഇതുവരെ സഞ്ചരിക്കാത്ത വഴികളിലൂടെയാണ് ഞാൻ സഞ്ചരിക്കുന്നത്” എന്നാണ് എലീന സലീം കുമാറിനോട് പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നീ അതൊക്കെ ചെയ്യും എന്ന് എനിക്ക് അറിയാം, നീ തുണി ഇല്ലാതെ അഭിനയിച്ചവള്‍ അല്ലെ. സത്യം പറ, ഈ ഓഡിയൻസിനോട് നീ പറ നീ തുണി ഇല്ലാതെ അഭിനയിച്ചവള്‍ അല്ലെ” എന്നാണ് സലിം കുമാര്‍ എലീനയോട് തിരിച്ച്‌ ചോദിക്കുന്നത്. എന്നാല്‍ തനിക്ക് ആറ് മാസമുള്ളപ്പോള്‍ അഭിനയിച്ച കാര്യമാണ് ഇതെന്ന് പറയുകയാണ് എലീന.

“6 മാസം ഉള്ളപ്പോ അഭിനയിച്ച കാര്യമാണ് ഈ പറയുന്നത്. ഒരു വെള്ള കമ്ബനിയുടെ പരസ്യം ആയിരുന്നു. ബക്കറ്റില്‍ വെള്ളം നിറച്ച്‌ അതില്‍ ഇരിക്കേണ്ട സീൻ ആയിരുന്നു. 6 മാസം പ്രായം ഉള്ളപ്പോള്‍ എന്നാണ് അല്ലാതെ 6 മാസം മുമ്ബ് എന്നൊന്നും അല്ല. വെറും 6 മാസം പ്രായമുള്ള ബേബി ആയിട്ടിരുന്നപ്പോള്‍ ആണ് ഞാൻ അങ്ങനെ അഭിനയിച്ചത്” എന്നാണ് എലീന പറയുന്നത്. “എന്ത് ബേബി ആയിരുന്നാലും തുണി ഇല്ലാണ്ട് അഭിനയിച്ചില്ലേ അതാണ് ഞാനും പറഞ്ഞത്” എന്നാണ് ഇതിന് കൗണ്ടറായി സലിം കുമാര്‍ പറയുന്നത്. വീഡിയോ സോഷ്യല്‍മീഡിയയും ട്രോളന്മാരും ഏറ്റെടുത്തുകഴിഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക