തിരുവനന്തപുരത്ത് സിക വൈറസിന്റെ ഒന്നിലേറെ ക്ലസ്റ്ററുകള്‍ക്കു സാധ്യതയെന്നു വിലയിരുത്തല്‍. വൈറസ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍നിന്നുള്ള വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണം. ആനയറയില്‍ ഒരു ക്ലസ്റ്റര്‍ കണ്ടെത്തിയെന്നാണ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍, ഇതിനു പുറത്തും കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ ഓരോന്നും ക്ലസ്റ്ററാണെന്ന് ഉറപ്പിക്കാനാകില്ലെങ്കിലും അതിനു സാധ്യതയുണ്ടെന്ന് കെയ്സര്‍ എന്ന സിറ്റിസന്‍ സയന്‍സ് പ്രോഗ്രാം ചൂണ്ടിക്കാട്ടുന്നു.

കൂടുതല്‍ ക്ലസ്റ്ററുകള്‍ ഉണ്ടായിട്ടുണ്ടോ എന്നു മനസ്സിലാക്കാന്‍ ജനിതക ശ്രേണീകരണം സഹായിക്കുമെന്നും കേരളം ഈ ദിശയില്‍ ചിന്തിക്കണമെന്നും ജീനോമിക്സ് ശാസ്ത്രജ്ഞന്‍ ഡോ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിനോദ് സ്കറിയ പറഞ്ഞു. കോവിഡിനു സമാനമായി സിക വൈറസിലും ക്ലസ്റ്ററിന് അനുസരിച്ചു ജനിതകശ്രേണിയില്‍ വ്യത്യാസം വരും. ഇതു പരിശോധിച്ചാല്‍ മറ്റു കേസുകളുമായി ബന്ധമുണ്ടോ കൂടുതല്‍ ക്ലസ്റ്ററുകള്‍ ഉണ്ടോ എന്നറിയാനാകും.

കൊതുകുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം, സിക വൈറസ് സംഭരണിയാകാന്‍ സാധ്യതയുള്ള കന്നുകാലികള്‍, എലി, വവ്വാല്‍ തുടങ്ങിയവയെ നിരീക്ഷിക്കണം. മോളിക്യുലാര്‍ പരിശോധനയും നിരീക്ഷണവും വര്‍ധിപ്പിക്കണം. മിക്കവാറും വൈറസ് ബാധിതര്‍ രോഗലക്ഷണമില്ലാത്തവരോ നേരിയ പ്രശ്നങ്ങള്‍ മാത്രമുള്ളവരോ ആയതിനാല്‍ ആര്‍ടിപിസിആര്‍ പരിശോധന സഹായിക്കുമെന്നും ഡോ. വിനോദ് പറ‍ഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക